പത്തനംതിട്ട : വളര്‍ത്തുനായയെ അഴിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മുതിര്‍ന്ന സഹോദരന്റെ വാരിയെല്ല് ചവിട്ടിയൊടിക്കുകയും താക്കോല്‍ക്കൂട്ടം ഉപയോഗിച്ച് ശരീരത്തും മുഖത്തും ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ പുത്തന്‍പീടിക ഐമാലി കുറ്റിയിൽ വീട്ടിൽ ഷാജി (45) യെയാണ് പത്തനംതിട്ട പോലീസ് പിടികൂടിയത്. പ്രതിയുടെ മൂത്ത സഹോദരനായ സന്തോഷ് (50) നെയാണ് ഇയാൾ ക്രൂരമായി ആക്രമിച്ചത്. ഓഗസ്റ്റ് 29ന് ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അന്ന് രാവിലെ ഷാജിയുടെ വളര്‍ത്ത് നായയെ ആരോ അഴിച്ചുവിട്ടിരുന്നു. പുറത്ത് പോയി തിരികെ എത്തിയ പട്ടിയുടെ ശരീരത്ത് മുറിവുകളും കാണപ്പെട്ടിരുന്നു. സന്തോഷാണ് പട്ടിയെ അഴിച്ചുവിട്ടതെന്നും അതിനാൽ മറ്റു പട്ടികൾ കടിച്ചാണ് തന്റെ വളര്‍ത്തുനായക്ക് മുറിവ് പറ്റിയതെന്നും ആരോപിച്ചായിരുന്നു പ്രതി ആക്രമണം നടത്തിയത്. പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജി.അരുൺ, എസ്.ഐമാരായ അനീഷ് എബ്രഹാം, ആൻസുദീൻ , ഉദ്യോഗസ്ഥരായ അൽസാം, വിജേഷ്, സുബിൻ, മിഥുൻ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.































