റാന്നിയിലെ നാടും നഗരവും അമ്പാടിയായി മാറും : ശ്രീകൃഷ്ണ ജയന്തി ദിനത്തിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

റാന്നി : ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ റാന്നിയിലെ ക്ഷേത്രങ്ങളും വീഥികളും ഉണ്ണിക്കണ്ണന്‍മാരാലും തോഴിമാരാലും നിറയും. സെപ്റ്റംബര്‍ നാലിന് റാന്നി, വടശേരിക്കര, പെരുനാട്, വെച്ചൂച്ചിറ, ചേത്തയ്ക്കല്‍ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ശോഭായാത്രകൾ നടക്കും.
റാന്നിയിൽ 30 സ്ഥലങ്ങളിൽ നിന്നെത്തുന്ന ശോഭായാത്രകൾ ഐത്തല ഭഗവതികുന്ന് ക്ഷേത്ര ഗോപുരനടയിൽ സംഗമിച്ച് മഹാശോഭായാത്രയായി പെരുമ്പുഴ രാമപുരം ക്ഷേത്രത്തിൽ സമാപിക്കും. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ എന്നീ പേരുകളിലാണ് ശോഭായാത്രകൾ എത്തുന്നത്. കരണ്ടകത്തും പാറ, പുതുശേരിമല, പാണ്ഡ്യൻപാറ, പാലച്ചുവട്, ഉതിമൂട്, വലിയകലുങ്ക്, മന്ദിരം എന്നിവയുള്‍പ്പെടുന്ന ഗംഗയും ഇടപ്പാവൂർ, കീക്കൊഴൂർ, വിവേകാനന്ദപുരം, ബ്ലോക്കുപടി, തോട്ടമൺ, മുണ്ടപ്പുഴ ഉള്‍പ്പെടുന്ന യമുനയും, വരവൂർ, പുല്ലൂപ്രം, പറക്കുളം, ശാലീശ്വരം, പുള്ളോലി ഉള്‍പ്പെടുന്ന ഗോദാവരിയും മുക്കാലുമൺ, കരികുളം, മോതിരവയൽ, ഇട്ടിയപ്പാറ ഉള്‍പ്പെടുന്ന സരസ്വതിയും, അലിമുക്ക്, വലിയകുളം, ജണ്ടായിക്കൽ, ചെറുകുളഞ്ഞി, പരുത്തിക്കാവ്, ഐത്തല, ഭഗവതികുന്ന് എന്നിവ ഉള്‍പ്പെടുന്ന നര്‍മ്മദ ശോഭയാത്രകളും വൈകിട്ട് 5 ന് ഭഗവതികുന്നില്‍ സംഗമിക്കും. തുടർന്ന് ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ വഴി രാമപുരം ക്ഷേത്രത്തിൽ മഹാശോഭയാത്രയായി സമാപിക്കും.

ക്ഷേത്രങ്ങളില്‍ ഘോഷയാത്രകള്‍ക്ക് ശേഷം ഉറിയടി, ഭജന, ശ്രീകൃഷ്ണ കലാസന്ധ്യ, സാംസ്കാരിക സമ്മേളനം എന്നിവയും നടക്കും. പേഴുംപാറ, കുമ്പളത്താമൺ, കടമാൻകുന്ന്, മാടമൺ, പെരുമ്പേക്കാവ്, ചമ്പോൺ, അമ്പാടി, കൊമ്പനോലി, തെക്കുംമല, തലച്ചിറ എന്നിവിടങ്ങളിൽ നിന്നെത്തുന്ന ശോഭായാത്രകൾ വൈകിട്ട് 4 ന് വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിൽ സംഗമിക്കും. തുടർന്ന് മഹാശോഭായാത്രയായി ചെറുകാവ് ക്ഷേത്രത്തിൽ സമാപിക്കും. പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, മഠത്തുംമൂഴി ശ്രീ നാരായണഗുരു ക്ഷേത്രം, കുറുങ്ങാൽ ശാസ്താ-ദേവീ ക്ഷേത്രം, മുറിത്താന്നിക്കൽ ശ്രീദുർഗാ ക്ഷേത്രം, പുതുക്കട ഭദ്രകാളി ക്ഷേത്രം, കൂനംകര ശബരി ശരണാശ്രമം, കക്കാട് യോഗമയാനന്ദാശ്രമം, ളാഹ അമ്മൻകോവിൽ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വൈകിട്ട് 4 ന് മഠത്തുംമൂഴി രാജരാജേശ്വരി മണ്ഡപത്തിൽ സംഗമിക്കും. തുടർന്ന് മഹാശോഭായാത്രയായി പെരുനാട് ചന്തയിലെത്തി തിരികെ പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ സമാപിക്കും. കുന്നം, നൂറോക്കാട് ധർമശാസ്താ ക്ഷേത്രം, കൂത്താട്ടുകുളം, വാകമുക്ക് ധർമശാസ്ത ക്ഷേത്രം, വെച്ചൂച്ചിറ, അച്ചടിപാറ എന്നീ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകൾ വൈകിട്ട് 3 ന് വെച്ചൂച്ചിറ ചന്ത ജംഗ്ഷനില്‍ സംഗമിച്ച ശേഷം കുന്നം ദേവീക്ഷേത്രത്തിൽ സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നായയെ അഴിച്ചുവിട്ടതിനെച്ചൊല്ലി തർക്കം : സഹോദരന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചയാൾ പിടിയിൽ

0
പത്തനംതിട്ട : വളര്‍ത്തുനായയെ അഴിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മുതിര്‍ന്ന സഹോദരന്റെ വാരിയെല്ല്...

തളിപ്പറമ്പ്, പയ്യന്നൂർ പ്രസം​ഗങ്ങളിലെ പരാമർശങ്ങളിൽ പിണറായി വിജയനെ ന്യായീകരിച്ച് എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം: തളിപ്പറമ്പ്, പയ്യന്നൂർ പ്രസം​ഗങ്ങളിലെ പരാമർശങ്ങളിൽ പിണറായി വിജയനെ ന്യായീകരിച്ച്...

റവന്യൂ വകുപ്പ് മന്ത്രി എ.പി.അനില്‍ കുമാറിന് പത്തനംതിട്ട ഡി.സി.സി യില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : സംസ്ഥാന മന്ത്രിസഭയില്‍ അംഗമായതിന് ശേഷം ആദ്യമായി പത്തനംതിട്ട രാജീവ്...

സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി...