ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി ടാങ്കർ ജാഗ് വിക്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി ടാങ്കർ ജാഗ് വിക്രം. വെള്ളിയാ‍ഴ്ച രാത്രിയാണ് കടലിടുക്ക് കടന്നത്. ശനിയാ‍ഴ്ച ഉച്ചയോടുകൂടി ഒമാൻ ഉള്‍ക്കടലിൽ കപ്പൽ എത്തിച്ചേർന്നു. മാർച്ചിൻ്റെ തുടക്കത്തിനു ശേഷം പേർഷ്യൻ ഗള്‍ഫ് കടന്ന ഇന്ത്യയുടെ ഒൻപതാമത്തെ കപ്പലാണ് ജാഗ് വിക്രം. അപകടങ്ങളൊന്നുമില്ലാതെ ഹോർമൂസ് കടലിടുക്ക് കടക്കുന്നതിനായി കാത്തിരിക്കുന്ന ഇന്ത്യയുടെ 15 കപ്പലുകള്‍ ഇനിയുമുണ്ട്. 20,000 ടണ്‍ എൽപിജി കപ്പലിലുണ്ടാകുമെന്ന് കണക്കാക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. നൂറിലധികം എണ്ണ ടാങ്കറുകള്‍ ഇപ്പോ‍ഴും ഹോർമൂസ് കടലിടുക്ക് കടക്കാനാകാതെ കുടുങ്ങികിടക്കുന്നതായി ഷിപ്പിങ് ഡാറ്റയിൽ പറയുന്നു.

ക്രൂഡ് ഓയിൽ, പ്രകൃതി വാതകങ്ങള്‍, എൽപിജി എന്നിങ്ങനെ ഊർജ ഇറക്കുമതിയിൽ ഇന്ത്യ വലിയൊരു ശതമാനം തന്നെ ആശ്രയിക്കുന്നുണ്ട്. ഹോർമൂസ് കടലിടുക്ക് വ‍ഴിയാണ് ഇവ കൂടുതലായും കടന്നു പോകുന്നത്. രണ്ടാഴ്ചത്തേക്ക് വെടിനിർത്തലിനും ഹോർമൂസ് കടലിടുക്ക് തുറക്കാനും അമേരിക്കയും ഇറാനും തമ്മിൽ നേരത്തെ തീരുമാനിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...