മുംബൈയില്‍ ഇരുപതോളം ഇന്ത്യന്‍ നാവികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയിൽ 20 ഓളം ഇന്ത്യൻ നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാവികസേനയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കോവിഡ് പോസിറ്റീവ് കേസുകളാണിത്. 15 നും 20 ഇടയില്‍ നാവികര്‍ക്ക് രോഗം പിടിപെട്ടുവെന്നാണ് റിപ്പോര്‍ട്ട്‌.
വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാ നാവികരും മുംബൈയിലെ നാവിക ആശുപത്രിയിൽ ചികിത്സയിലാണ്. എങ്ങനെയാണ്  നാവികർക്ക് വൈറസ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഐഎൻഎസ് ആന്‍ഗ്രെയുടെ താമസ സ്ഥലത്താണ് ഈ നാവികർ താമസിച്ചിരുന്നത്. ലോക്ക്ഡൗൺ ആയതിനാൽ ഒരാളും താമസകേന്ദ്രങ്ങൾക്ക് പുറത്തേക്ക് സഞ്ചരിച്ചിരുന്നില്ല. വൈറസ് സ്ഥിരീകരിച്ച നാവികരുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മുംബൈയിലാണ്. മഹാരാഷ്ട്രയിൽ ആകെ റിപ്പോർട്ട് ചെയ്ത 3320 കേസുകളിൽ 2003 എണ്ണവും മുംബൈയിലാണ്. 201 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. നേരത്തെ കരസേനയിലെ എട്ട് സൈനികർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...