കാനഡ: കാനഡയില്‍ ഇന്ത്യന്‍ വംശജരായ അച്ഛനും മകനും അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ഗുര്‍പ്രതാപ് സിംഗ് വാലിയ (56), മകന്‍ സുമ്രിത് വാലിയ (24) എന്നിവരെയാണ് പിടികൂടിയത്. ഏപ്രിലില്‍ 13 വയസുകാരിയായ ഒരു പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അച്ഛനും മകനും കുടുങ്ങിയത്. സുമ്രിതുമായി താന്‍ പ്രണയബന്ധത്തിലാണെന്നും ലൈംഗികബന്ധത്തിനു പകരമായി മദ്യവും മയക്കുമരുന്നുമൊക്കെ ഇയാള്‍ തനിക്ക് തരാറുണ്ടായിരുന്നു എന്നും 13കാരി പോലീസിനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും പിടിയിലായത്.
കാല്‍ഗരിയിലെ ഒരു പലചരക്കു കടയുടെ ഉടമകളും ജോലിക്കാരുമാണ് ഇവര്‍. കടയുടെ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന പ്രീമിയര്‍ ലിക്വര്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റും ഇവരുടെ ഉടമസ്ഥതയിലാണ്. ഇവിടെ വച്ചാണ് കുറ്റകൃത്യം നടന്നിരുന്നത്. അന്വേഷണത്തിനിടെ ഇരുവരും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് സിഗരറ്റ്, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ നല്‍കി ഇവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു എന്ന് കണ്ടെത്തി.