പ്രായപൂർത്തിയാവാത്ത കുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചു ; ഇന്ത്യൻ വംശജരായ അച്ഛനും മകനും കാനഡയിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാനഡ: കാനഡയില്‍ ഇന്ത്യന്‍ വംശജരായ അച്ഛനും മകനും അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ഗുര്‍പ്രതാപ് സിംഗ് വാലിയ (56), മകന്‍ സുമ്രിത് വാലിയ (24) എന്നിവരെയാണ് പിടികൂടിയത്. ഏപ്രിലില്‍ 13 വയസുകാരിയായ ഒരു പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അച്ഛനും മകനും കുടുങ്ങിയത്. സുമ്രിതുമായി താന്‍ പ്രണയബന്ധത്തിലാണെന്നും ലൈംഗികബന്ധത്തിനു പകരമായി മദ്യവും മയക്കുമരുന്നുമൊക്കെ ഇയാള്‍ തനിക്ക് തരാറുണ്ടായിരുന്നു എന്നും 13കാരി പോലീസിനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും പിടിയിലായത്.

കാല്‍ഗരിയിലെ ഒരു പലചരക്കു കടയുടെ ഉടമകളും ജോലിക്കാരുമാണ് ഇവര്‍. കടയുടെ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന പ്രീമിയര്‍ ലിക്വര്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റും ഇവരുടെ ഉടമസ്ഥതയിലാണ്. ഇവിടെ വച്ചാണ് കുറ്റകൃത്യം നടന്നിരുന്നത്. അന്വേഷണത്തിനിടെ ഇരുവരും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് സിഗരറ്റ്, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ നല്‍കി ഇവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു എന്ന് കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കം ; കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം : കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന്...

ഭാര്യ ജീവനൊടുക്കിയത് ഒരു മാസം മുൻപ് ; ഭർത്താവ് അതേ മുറിയിൽ മരിച്ച നിലയിൽ

0
കാസർകോട്: ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുമ്പേ ഭർത്താവും അതേ...

ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്ന ആവശ്യവുമായി സൗദി കിരീടാവകാശി ; നിരസിച്ച് ട്രംപ്, റിപ്പോർട്ട്

0
വാഷിങ്ടൺ : ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്നാവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...