ന്യൂയോർക്ക്: കാലിഫോർണിയയിൽ വീട്ടിലെ കാളിങ് ബെൽ അടിച്ച് തമാശ കളിച്ച മൂന്ന് കൗമാരക്കാരെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് യു.എസ് കോടതി. മൂന്ന് കൊലപാതക ശ്രമങ്ങളിലും മൂന്ന് ഫസ്റ്റ് ഡിഗ്രി കൊലപാതകങ്ങളിലും ഇന്ത്യൻ വംശജനായ അനുരാഗ് ചന്ദ്ര കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 2020 ജനുവരി 19നായിരുന്നു സംഭവം. 16 വയസ്സുള്ള മൂന്ന് ആൺകുട്ടികൾ ചന്ദ്രയുടെ ഡോർ ബെൽ അടിച്ച് തമാശ കളിച്ചിരുന്നു.
ഓടിപ്പോകുന്നതിന് മുമ്പ് കൗമാരക്കാരിലൊരാൾ തന്നെ ആക്രമിച്ചതായും ചന്ദ്ര പറഞ്ഞു. ക്ഷുപിതനായ ഇയാൾ കാറെടുത്ത് കുട്ടികളെ പിന്തുടർന്ന് ഇടിക്കുകയായിരുന്നു. ഇയാൾക്കെതിരേ നേരത്തെ തന്നെ ഹാർഹിക പീഡന കേസ് നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.