Thursday, June 20, 2024 5:39 pm

കടുവകളുടെ കണക്കെടുപ്പ് അവസാനഘട്ടത്തിൽ ​; ആനകളുടെ ‘ തലയെണ്ണൽ ’ പിന്നാലെ

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത്​ ക​ടു​വ​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ്​ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. ഏ​പ്രി​ൽ ര​ണ്ടാം വാ​ര​ത്തി​ൽ തു​ട​ങ്ങി​യ ക​ണ​ക്കെ​ടു​പ്പാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ഫോ​റ​സ്റ്റ് ഡി​വി​ഷ​ന്റെ ഒ​രു​ഭാ​ഗം, ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ, വ​യ​നാ​ട് നോ​ർ​ത്ത്, സൗ​ത്ത് ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ളു​ടെ ഭാ​ഗ​ങ്ങ​ൾ, വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന വ​യ​നാ​ട് ലാ​ൻ​ഡ് സ്കേ​പ്പി​ലാ​ണ് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ക​ടു​വ​ക​ളു​ടെ എ​ണ്ണം കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​ന് നാ​ഷ​ന​ൽ ടൈ​ഗ​ർ ക​ൺ​സ​ർ​വേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ‘ഓ​ൾ ഇ​ന്ത്യ ടൈ​ഗ​ർ എ​സ്റ്റി​മേ​ഷ​ന്റെ’ ഭാ​ഗ​മാ​യി 2018ലും 2022​ലു​മാ​യി 312 സ്ഥ​ല​ങ്ങ​ളി​ൽ കാ​മ​റ ട്രാ​പ്പു​ക​ൾ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ക​ടു​വ​ക​ളു​​ടെ സെ​ൻ​സ​സ്​ അ​വ​സാ​ന​മാ​യി ന​ട​ന്ന​ത്​ 2018ലാ​ണ്.​ അ​ന്ന്​ 190 ക​ടു​വ​ക​ൾ കേ​ര​ള വ​ന​പ​രി​ധി​യി​ലു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു.

2022ൽ ​ക​ടു​വ​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നി​ല്ല. ക​ടു​വ​ക​ളു​​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യി​ലു​ള്ള ക​ടു​വ​ക​ൾ അ​തി​ർ​ത്തി ക​ട​ന്ന് പ​ല​പ്പോ​ഴാ​യി കേ​ര​ള വ​ന​മേ​ഖ​ല​യി​ൽ എ​ത്തു​ന്നു​ണ്ടെ​ന്നും വ​നം​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്നു. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം മാ​ത്ര​മേ കേ​ര​ള​ത്തി​ലു​ള്ള ക​ടു​വ​ക​ളു​ടെ യ​ഥാ​ർ​ഥ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നും വ​നം​വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ്​ 14 മു​ത​ൽ

അ​ഞ്ചു വ​ർ​ഷ​ത്തി​നു ശേ​ഷം​ സം​സ്ഥാ​ന വ​നം​വ​കു​പ്പ് ആ​ന​ക​ളു​ടെ ശാ​സ്ത്രീ​യ ക​ണ​ക്കെ​ടു​പ്പി​നും ഒ​രു​ങ്ങു​ക​യാ​ണ്. ഇ​തി​നു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ വ​നം​വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കാ​നു​ള്ള ഫീ​ൽ​ഡ്ത​ല പ​രി​ശോ​ധ​ന മേ​യ് 17 മു​ത​ൽ 19 വ​രെ ന​ട​ക്കും. മൂ​ന്നു ദി​വ​സ​ത്തെ ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​യി​ൽ ഓ​രോ സാ​മ്പ്ൾ ബ്ലോ​ക്കി​നു​ള്ളി​ലെ​യും ആ​ന​പ്പി​ണ്ട​ങ്ങ​ളു​ടെ എ​ണ്ണ​വും മ​നു​ഷ്യ -വ​ന്യ​ജീ​വി ഇ​ട​പെ​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ജ​ല​ല​ഭ്യ​ത, കൃ​ഷി​രീ​തി മു​ത​ലാ​യ​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കും.

ആ​ന​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ശേ​ഖ​ര​ണ​വും ഈ ​കാ​ല​യ​ള​വി​ൽ ന​ട​ത്തും. 2017ൽ ​ന​ട​ന്ന സെ​ൻ​സ​സ്​ ​​പ്ര​കാ​രം കേ​ര​ള​ത്തി​ൽ 5706 ആ​ന​ക​ളു​ണ്ട്. കാ​ട്ടു​പോ​ത്ത്, മ്ലാ​വ്, കാ​ട്ടു​പ​ന്നി, പു​ള്ളി​മാ​ൻ എ​ന്നി​വ​യു​ടെ സെ​ൻ​സ​സ്​ അ​വ​സാ​ന​മാ​യി എ​ടു​ത്ത​ത്​ 2011ലാ​ണ്. ക​ണ​ക്കു​ക​ൾ ​പ്ര​കാ​രം സം​സ്ഥാ​ന​ത്ത്​ 17,860 കാ​ട്ടു​​പോ​ത്തും 32,148 മ്ലാ​വു​ക​ളും 48,034 കാ​ട്ടു​പ​ന്നി​ക​ളും 11,398 പു​ള്ളി​മാ​നു​ക​ളു​മു​ണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

80 ലക്ഷം ആര് നേടി? കാരുണ്യ പ്ലസ് KN 527 ലോട്ടറി ഫലം പുറത്ത്

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 527 ലോട്ടറി ഫലം...

നീറ്റിൽ പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

0
ദില്ലി: നീറ്റിൽ പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. എന്നാൽ...

റാന്നി കാർഷിക ഗ്രാമ വികസന ബാങ്ക് നവീകരിച്ച ഓഫീസ് കെട്ടിടം ഉത്ഘാടനം നാളെ (21)

0
റാന്നി : പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച...

അടൂര്‍ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നൂതന സാങ്കേതികവിദ്യയായ നിർസ് (NIRS) ആൻജിയോപ്ലാസ്റ്റിക്കു തുടക്കമിട്ടു

0
അടൂര്‍ : ഹൃദയത്തിലെ രക്തധമനിയായ കൊറോണറി ആർട്ടറിയിലെ ബ്ളോക്കിന്റെ ഘടന കൃത്യമായി...