ഡൽഹി: സാധാരണക്കാർക്കായി നോൺ എസി വന്ദേ സാധാരൺ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവെ മന്ത്രാലയം. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ദീർഘദൂര യാത്രകൾക്കാണ് ഇവ ഉപയോഗിക്കുക. പുതിയ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ്, സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വന്ദേഭാരത് എക്സ്പ്രസിനു സമാനമായ സൗകര്യങ്ങൾ പുതിയ വണ്ടിയിലുണ്ടാകുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. അതിനാൽ, ടേൺ എറൗണ്ട് സമയം ലാഭിക്കാൻ സാധിക്കും. ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുകൾ, എട്ട് സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ് കോച്ചുകൾ, 12 സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ എന്നിവയുണ്ടാകും.
എല്ലാ കോച്ചുകളും നോൺ എസി ആയിരിക്കും.ഈ വർഷം അവസാനത്തോടെ പുതിയ വണ്ടിയുടെ ആദ്യരൂപം പുറത്തിറക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് കോച്ചുകളുടെ നിർമാണം. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ മിനി പതിപ്പായാണ് വന്ദേ മെട്രോ ട്രെയിനുകൾ നിർമ്മിക്കുന്നത്. 200 കിലോമീറ്ററാണ് ദൂരപരിധി. കേരളത്തിൽ നിന്ന് പത്ത് റൂട്ടുകൾ പരിഗണയിലെന്നാണ് റിപ്പോർട്ട്.