സാധാരണക്കാർക്ക് വേണ്ടി വന്ദേ സാധാരൺ ഒരുങ്ങുന്നു ; നോൺ എസി , കുറഞ്ഞ നിരക്ക്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സാധാരണക്കാർക്കായി നോൺ എസി വന്ദേ സാധാരൺ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവെ മന്ത്രാലയം. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ദീർഘദൂര യാത്രകൾക്കാണ് ഇവ ഉപയോ​ഗിക്കുക. പുതിയ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ്, സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വന്ദേഭാരത് എക്സ്പ്രസിനു സമാനമായ സൗകര്യങ്ങൾ പുതിയ വണ്ടിയിലുണ്ടാകുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. അതിനാൽ, ടേൺ എറൗണ്ട് സമയം ലാഭിക്കാൻ സാധിക്കും. ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുകൾ, എട്ട് സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ് കോച്ചുകൾ, 12 സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ എന്നിവയുണ്ടാകും.

എല്ലാ കോച്ചുകളും നോൺ എസി ആയിരിക്കും.ഈ വർഷം അവസാനത്തോടെ പുതിയ വണ്ടിയുടെ ആദ്യരൂപം പുറത്തിറക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് കോച്ചുകളുടെ നിർമാണം. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ മിനി പതിപ്പായാണ് വന്ദേ മെട്രോ ട്രെയിനുകൾ നിർമ്മിക്കുന്നത്. 200 കിലോമീറ്ററാണ് ദൂരപരിധി. കേരളത്തിൽ നിന്ന് പത്ത് റൂട്ടുകൾ പരിഗണയിലെന്നാണ് റിപ്പോർട്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് വിവാദം : മാപ്പ് പറഞ്ഞിട്ടും 15-കാരിക്ക് രക്ഷയില്ല ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ...

0
ഡൽഹി : നീറ്റ് വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്...

ഹരിപ്പാട്ട് മരം വീടിന് മുകളിലേക്ക് കടപുഴകിവീണു ; അമ്മയും മകളും അത്ഭുതകരമായി രക്ഷപെട്ടു

0
ആലപ്പുഴ: കുമാരപുരത്ത് ശക്തമായ കാറ്റിലും മഴയിലും മരം വീടിനുമുകളിലേക്ക് കടപുഴകിവീണു. കുമാരപുരം...

നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

0
കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ പിന്നിൽ...

ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കടലാക്രമണം രൂക്ഷം ; വീടുകളിൽ വെള്ളം കയറി

0
ആലപ്പുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം അതിരൂക്ഷം. കാലവർഷക്കെടുതികളും കടലാക്രമണവും തീരദേശ...