സാൻഫ്രാൻസിസ്കോ: ഖലിസ്താൻ അനുകൂലികളുടെ ആക്രമണത്തിൽ പ്രതിഷേധിച്ചും ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നൂറുകണക്കിന് ഇന്ത്യൻ വംശജർ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ സമാധാന റാലി നടത്തി. ജൂലൈ രണ്ടിന് ഖലിസ്താൻ അനുകൂലികൾ പുറത്തുവിട്ട വിഡിയോയിലൂടെയാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ ലോകമറിഞ്ഞത്. മാസങ്ങൾക്കിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ആക്രമണം ഭീകരപ്രവർത്തനമാണെന്ന് സമാധാന റാലിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് വ്യാഴാഴ്ച കോൺസുലേറ്റ് സന്ദർശിച്ച് നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങൾക്ക് തടസ്സമാകുന്ന തരത്തിൽ തീവ്ര ഖലിസ്താനി ആശയഗതിക്കാർക്ക് അവസരങ്ങൾ നൽകരുതെന്ന് അമേരിക്ക, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033