കർക്കടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കർക്കടക മാസത്തെ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് അയ്യപ്പനെ ധ്യാന നിദ്രയിൽ നിന്ന് ഉണർത്തിയതിനു ശേഷം, മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴത്തെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി പകരുന്നതാണ്. ഈ കർമ്മം പൂർത്തിയാക്കിയതിന് ശേഷമാണ് ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കുക.

കർക്കടകം പിറക്കുന്ന നാളെയാണ് കർക്കടക മാസ പൂജകളും ആരംഭിക്കുന്നത്. വാവുബലി ദിനമായ നാളെ പുലർച്ചെ പമ്പയിൽ പിതൃതർപ്പണം ആരംഭിക്കും. പിതൃതർപ്പണത്തിന് എത്തുന്നവർക്കായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും സ്ത്രീകളടക്കമുള്ള നിരവധി ഭക്തരാണ് ബലിതർപ്പണത്തിനായി പമ്പാതീരത്ത് എത്താറുള്ളത്. വനവാസ കാലത്ത് ശ്രീരാമൻ പിതാവ് ദശരഥ മഹാരാജാവിന്റെ മരണവാർത്ത അറിയുന്നത് പമ്പയുടെ തീരത്തുവച്ചാണെന്നാണ് വിശ്വാസം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...