മുംബൈ: ഇറാനില്‍ കുടുങ്ങിക്കിടന്ന രണ്ടാം സംഘത്തെ ഇന്ത്യയിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിവരം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. ബാക്കിയുള്ളവരെയും ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.
44 പേരടങ്ങുന്ന സംഘത്തെയാണ് മുംബൈ വിമാനത്താവളത്തില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം ആദ്യ സംഘം ഡല്‍ഹിയില്‍ എത്തിയിരുന്നു. കൊവിഡ് 19 പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ തിരികെ എത്തിച്ചത്. പരിശോധന കൂടാതെ ഒരാളെ പോലും ഇന്ത്യയിലെത്തിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ലോകസഭയില്‍ പറഞ്ഞിരുന്നു.