തമിഴ്നാടിനെ പിടിച്ചുകുലുക്കി വീണ്ടും സ്ത്രീധന പീഡന മരണമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാടിനെ പിടിച്ചുകുലുക്കി വീണ്ടും സ്ത്രീധന പീഡന മരണമെന്ന് റിപ്പോർട്ട്. കന്യാകുമാരിയിലാണ് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗാർകോവിൽ സ്വദേശിയായ ജമലയാണ് മരിച്ചത്. ജമലയുടെ വിവാഹം കഴിഞ്ഞ് ആറു മാസം കഴിയുമ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. യുവതിയ്ക്ക് 7 ലക്ഷം രൂപയും 50 പവൻ സ്വർണവും സ്ത്രീധനം നൽകിയിരുന്നതായി യുവതിയുടെ അമ്മ പറയുന്നു.

പിന്നീട് ഭർത്താവും വീട്ടുകാരും നിർബന്ധിച്ചപ്പോൾ മാല വിറ്റ് 5 ലക്ഷം രൂപ കൂടി നൽകി. വീണ്ടും പണം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായി യുവതിയുടെ അമ്മ പറഞ്ഞു. നിതിന്റെയും ജമലയുടെയും പ്രണയവിവാഹം ആയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജമലയുടെ മരണത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ രം​ഗത്തെത്തി. മൃതദേഹം സ്വീകരിക്കാൻ തയാറാകാതെ ജമലയുടെ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. നിഥിനെയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം. തമിഴ്നാട്ടിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സ്ത്രീധന പീഡന മരണമാണ് തമിഴ്നാട്ടിൽ നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...