ഇറാനില്‍ കുടുങ്ങിയ 58 ഇന്ത്യക്കാരെ ഗാസിയാബാദില്‍ എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊറോണ വൈറസ്​ ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിയ 58 ഇന്ത്യക്കാരെ ഗാസിയാബാദില്‍ എത്തിച്ചു. ടെഹ്​റാനില്‍ നിന്നുള്ള തീര്‍ത്ഥാടകരെയാണ്​ വ്യോമസേനാ വിമാനത്തില്‍ ഇന്ന്​​​ തിരിച്ചെത്തിച്ചത്​. ​ വ്യോമസേനയുടെ സി-17 ​ഗ്ലോബ്​മാസ്​റ്റര്‍ വിമാനത്തിലാണ്​ ആദ്യ സംഘത്തെ ഗാസിയാബാദിലെ ഹിന്‍ഡന്‍ ​വ്യോമതാവളത്തില്‍ കൊണ്ടുവന്നത്​. കോവിഡ്​ 19 ബാധയില്ലാത്തവരെയാണ്​ ആദ്യഘട്ടത്തില്‍ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്​. ഇവരെ ആരോഗ്യ പരിശോധനകള്‍ക്ക്​ ശേഷമാകും പുറത്തേക്ക്​ വിടുക.

തിങ്കളാഴ്​ച രാത്രി എട്ടിനാണ്​ സി-17 വിമാനം ​ടെഹ്​റാനിലേക്ക്​ പുറപ്പെട്ടത്​. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്​ മുന്നോടിയായി ഇവര്‍ക്ക്​ കൊറോണ വൈറസ്​ ബാധയുണ്ടോയെന്ന്​ പരിശോധിക്കുന്നതിനായി ഡോക്​ടര്‍മാരുടെ സംഘം കഴിഞ്ഞ ആഴ്​ച​ ഇറാനിലെത്തിയിരുന്നു. പൂണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്​റ്റിറ്റ്യൂട്ട്​, ഇന്ത്യന്‍ ​മെഡിക്കല്‍ റിസര്‍ച്ച്‌​ കൗണ്‍സില്‍ എന്നിവയില്‍ നിന്നുള്ള അഞ്ച്​ ഡോക്​ടര്‍മാര്‍ അടങ്ങുന്ന സംഘം മാര്‍ച്ച്‌​ നാലിനാണ്​ ഇറാനിലേക്ക്​ തിരിച്ചത്​.

തുടര്‍ന്ന്​ വിദഗ്​ധ സംഘം108 പേരുടെ സ്രവം ഇന്ത്യയിലെത്തിച്ച്‌ പരിശോധിക്കുകയും കോവിഡ് 19 രോഗമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 1200 ഓളം ഇന്ത്യക്കാരാണ്​ ഇറാനിലുള്ളത്​. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളും തീര്‍ത്ഥാടകരുമാണ്​. തെഹ്​റാനിലും ഖ്വാമിലും കുടുങ്ങികിടക്കുന്നവര്‍ ഇന്ത്യയിലേക്ക്​ തിരിച്ചെത്തിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...