Friday, July 4, 2025 10:04 pm

ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം മൂന്ന് ലക്ഷം കോടി രൂപയിലെത്തും ; പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : 2028-29-ഓടെ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം മൂന്ന് ലക്ഷം കോടി രൂപയിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഇതേ കാലയളവിൽ ആയുധ കയറ്റുമതി 50,000 കോടി രൂപയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹ്രസ്വകാല ഫലങ്ങളിലല്ല പകരം ദീർഘകാല നേട്ടങ്ങളിലാണ് കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2047-ൽ എല്ലാ മേഖലകളെയും ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്നും രാജ്നാഥ് സിം​ഗ് കൂട്ടിച്ചേർത്തു.

എട്ട് വർഷങ്ങൾക്ക് മുൻപ് രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി ആയിരം കോടി പോലും എത്തിയിരുന്നില്ല. ആ കാലഘട്ടത്തിൽ നിന്ന് ഇന്ന് 16,000 കോടി രൂപയിലെത്തിയിരിക്കുകയാണ് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി. പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതും ഭാരതത്തിന് നേട്ടങ്ങൾ നൽകുന്നു. ഉത്പാദന മേഖലയിൽ സമൂലമായ മാറ്റങ്ങൾ അവതരിപ്പിക്കുന്നതിനും വാർഷിക ആഭ്യന്തര ഉത്പാദനം ഒരു ലക്ഷം കോടി കടന്നതായും രാജ്നാഥ് സിം​ഗ് പറഞ്ഞു. ഇന്ന് സൈന്യം സ്വന്തം മണ്ണിൽ നിർമ്മിച്ച ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോ​ഗിച്ചാണ് പ്രതിരോധം തീർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ ജാഗ്രതയെ തുടർന്ന് മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

0
മലപ്പുറം: മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20...

വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ...

കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

0
കോഴിക്കോട് :  സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ആശുപത്രിയിൽ മരിച്ച...

ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന് ഡി.രാജ

0
ബീഹാർ: ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന്...