ഡൽഹി: വ്യോമയാന മേഖലയിൽ അതിവേഗം മുന്നേറി ഇന്ത്യ. 2028-30 കാലയളവ് എത്തുന്നതോടെ രാജ്യത്തെ യാത്രാവിമാനങ്ങളുടെ എണ്ണം 2000 ആയി ഉയരുന്നതാണ്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. പാരീസ് എയർ ഷോയിൽ ഇൻഡിഗോ 500 എയർബസ് വിമാനങ്ങൾക്ക് ഉത്തരവിട്ടത് ഈ മേഖലയിലെ കുതിച്ചുചാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി. എയർ ഇന്ത്യ അടക്കമുള്ള രാജ്യത്തെ വിമാന കമ്പനികൾ വമ്പൻ ഓർഡറുകളാണ് ഈ മേഖലയിൽ നൽകുന്നത്.
2014-ൽ മോദി സർക്കാർ അധികാരത്തിലേറുന്ന വേളയിൽ വെറും 400 യാത്രാ വിമാനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, 9 വർഷം പിന്നിടുമ്പോൾ 75 ശതമാനം വർദ്ധനവോടെ യാത്രാ വിമാനങ്ങളുടെ എണ്ണം 700 ആയി കുതിച്ചിട്ടുണ്ട്. യാത്രാ വിമാനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ, വ്യോമയാന മേഖലയിൽ വൻ തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ, വിവിധ വിമാനത്താവളങ്ങളിൽ അധികം വൈകാതെ തന്നെ വ്യോമയാന ഹബ്ബുകൾ ആരംഭിക്കുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.