ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്‍റെ സ്വപ്‌ന പദ്ധതിയായ സ്‌മാർട്ട് സിറ്റി മിഷന് കീഴിലുള്ള ആദ്യഘട്ട പദ്ധതികൾ അടുത്ത മാസത്തോടെ പൂർത്തിയാക്കും. ആഗ്ര, വാരണാസി, ചെന്നൈ, പൂനെ, അഹമ്മദാബാദ് തുടങ്ങി 22 നഗരങ്ങളിലെ പദ്ധതികളാണ് പൂർത്തീകരിക്കുക. പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിത നിലവാരവും വൃത്തിയുള്ളതും, സുസ്ഥിരവുമായ അന്തരീക്ഷവും നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് സ്‍മാർട്ട് സിറ്റി മിഷൻ പദ്ധതി.
ദൗത്യത്തിന് കീഴിൽ തിരഞ്ഞെടുത്ത ബാക്കിയുള്ള 78 നഗരങ്ങളിൽ നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ 2015 ജൂൺ 25നാണ് അവരുടെ സ്‌മാർട്ട് സിറ്റി മിഷൻ ആരംഭിച്ചത്. 2016 ജനുവരി മുതൽ 2018 ജൂൺ വരെ നാല് ഘട്ടങ്ങളിലായി 100 നഗരങ്ങളെ പുനർവികസനത്തിനായി തിരഞ്ഞെടുത്തു.
മന്ത്രാലയം പറയുന്നതനുസരിച്ച് വിവിധ പ്രശ്‌നങ്ങൾക്ക് സമർഥമായ പരിഹാരം സ്വീകരിക്കുന്നതിനൊപ്പം പ്രധാന അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ നഗരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവിടുത്തെ പൗരന്മാർക്ക് മാന്യമായ ജീവിത നിലവാരവും ശുദ്ധവും സുസ്ഥിരവുമായ അന്തരീക്ഷവും നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.