കുട്ടികുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിക്കുന്ന സുധാകരനിസം ഇവിടെ ചിലവാകില്ലെന്ന് യൂത്ത് ഫ്രണ്ട് (എം)

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മന്ത്രി റോഷി അഗസ്റ്റിനെ വഴി തടയുവാനും കൂടം കൊണ്ട് ആക്രമിക്കാനും ശ്രമിച്ചത് അപലപിനീയവും അങ്ങേയറ്റം പ്രതിഷേധമാണന്ന് യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റി. യൂത്ത് കോണ്‍ഗ്രസ് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. കുട്ടികുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിക്കുന്ന സുധാകരനിസം അനുവദിച്ചുകൊടുക്കാന്‍ യൂത്ത് ഫ്രണ്ടിനാവില്ല.

ആയിരം ലിറ്റര്‍ കുടിവെള്ളം ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റിക്ക് ചിലവാകുന്നത് 22.85 രൂപയാണ്. എന്നാല്‍ തിരിച്ചു ലഭിക്കുന്നത് 10.92 രൂപ മാത്രമാണ്. അതായത് 1000 ലിറ്റര്‍ ജലം വിതരണം ചെയ്യുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് 11.93 രൂപയുടെ നഷ്ടം വരുന്നുണ്ട്. മുന്നോട്ടു പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ജലനിരക്ക് ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 15000 ലിറ്റര്‍ വരെ ജലം സൗജന്യമായി നല്‍കുന്നത് തുടരാനും തീരുമാനിച്ചിട്ടുണ്ട്. വര്‍ഷാവര്‍ഷം 5% ഉള്ള നിരക്ക് വര്‍ദ്ധനവ് ഈ വര്‍ഷം ഉപേക്ഷിച്ചിട്ടുണ്ട്. മികച്ച സേവനം നല്‍കുന്ന വകുപ്പായി ജല അതോറിറ്റിയെ മാറ്റിയെടുക്കാനാണ് റോഷി അഗസ്റ്റിന്‍റെ ശ്രമം. വസ്തുതകള്‍ ഇതായിരിക്കെ വ്യാജ പ്രചരണം ഇറക്കി ഭരണത്തെ മോശമാക്കുവാനും മന്ത്രിമാരെ വഴിയില്‍ തടയാനും ആക്രമിക്കുവാനും ഉള്ള സുധാകരനിസം കേരളമണ്ണില്‍ വെച്ചുപൊറുപ്പിക്കാന്‍ ആവില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിലെ മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കലാപകാരികളെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...