ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒല കഴിഞ്ഞ മാസം വിറ്റത് 25,000 ഇലക്ട്രിക് സ്കൂട്ടറുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒല കഴിഞ്ഞ മാസം വിറ്റത് 25,000 ഇലക്ട്രിക് സ്കൂട്ടറുകള്‍. 2022 കലണ്ടർ വർഷത്തിൽ ഒലയുടെ മൊത്തം വിൽപന 1.50 ലക്ഷമാണ്. കഴിഞ്ഞ മാസം ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ 30 ശതമാനം വിപണി വിഹിതം തങ്ങൾക്കുണ്ടായിരുന്നതായി ഒല അവകാശപ്പെടുന്നു. മാത്രമല്ല രാജ്യത്തുടനീളം ഇതിനകം തന്നെ 100 എക്സ്പീരിയൻസ് സെന്‍ററുകള്‍ പ്രവർത്തിക്കുകയും 2023 മാർച്ച് അവസാനത്തോടെ 100 കൂടി ആരംഭിക്കുകയും ചെയ്യുന്ന വിപുലീകരണ പാതയിലാണ് കമ്പനി.

അടുത്തിടെ ഇലക്ട്രിക് സ്കൂട്ടറുകൾക്കായി Move OS 3.0 സോഫ്റ്റ്വെയർ അപ്ഡേറ്റ് പുറത്തിറക്കിയിരുന്നു. ഹൈപ്പർ ചാർജിംഗ്, ബ്ലൂടൂത്ത് കോളിംഗ്, പാർട്ടി മോഡ്, റൈഡിംഗ് മൂഡ്, അഡ്വാൻസ്ഡ് റീ-ജനറേഷൻ, പ്രോക്‌സിമിറ്റി ലോക്ക്/അൺലോക്ക്, ഹിൽ-ഹോൾഡ് കൺട്രോൾ തുടങ്ങിയ നിരവധി സവിശേഷതകൾ അടങ്ങിയതാണ് ഈ അപ്‍ഡേറ്റ്. 2025 ഓടെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങളും ഇലക്ട്രിക്കായിരിക്കുമെന്നും 2030 ൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ കാറുകളും ഇലക്ട്രിക്ക് ആയിരിക്കുമെന്നും ഒല നേരത്തെ അറിയിച്ചിരുന്നു.

നിലവിൽ എസ്-1 എയർ, എസ്-1, എസ്-1 പ്രോ എന്നീ മോഡലുകളാണ് ഒല വിപണിയിലിറക്കിയിരിക്കുന്നത്. 84,999 നാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...