മുംബൈ: ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി രോഹിത് ശര്‍മ്മ നയിക്കുന്ന പതിനഞ്ച് അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലില്ല.
കെ.എല്‍ രാഹുലിനെയും ഇഷാന്‍ കിഷനെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ടീമില്‍ ഉള്‍പ്പെടുത്തി. പരിക്ക് ഭേദമായി തിരിച്ചെത്തിയ രാഹുലിന് മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചതിന് പിന്നാലെയാണ് ടീമില്‍ ഇടംനേടിയത്. ഏഷ്യാ കപ്പ് ടീമിനൊപ്പമുള്ള തിലക് വര്‍മയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും ലോകകപ്പിന് അവസരം നല്‍കിയില്ല. ടീം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഷാര്‍ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്.