സഞ്ജു സാംസണ്‍‌ ഇല്ല ; ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി രോഹിത് ശര്‍മ്മ നയിക്കുന്ന പതിനഞ്ച് അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലില്ല.

കെ.എല്‍ രാഹുലിനെയും ഇഷാന്‍ കിഷനെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ടീമില്‍ ഉള്‍പ്പെടുത്തി. പരിക്ക് ഭേദമായി തിരിച്ചെത്തിയ രാഹുലിന് മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചതിന് പിന്നാലെയാണ് ടീമില്‍ ഇടംനേടിയത്. ഏഷ്യാ കപ്പ് ടീമിനൊപ്പമുള്ള തിലക് വര്‍മയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും ലോകകപ്പിന് അവസരം നല്‍കിയില്ല. ടീം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഷാര്‍ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെല്‍ത്തിലെ പിരിച്ചുവിടലിന് കാരണം പുതിയ ലേബര്‍ കോഡ് ; മുഖ്യമന്ത്രിക്ക് കത്തയച്ച്...

0
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡ് നടപ്പാക്കരുതെന്ന്...

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. ശ്രീകാര്യം സ്വദേശി സജീവ്...

താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി

0
ലഖ്നൗ: താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനും...

കായംകുളം കായലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

0
ഹരിപ്പാട് : കായംകുളം കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആറാട്ടുപുഴ...