കോഴിക്കോട് : കേരളത്തില്‍ കുറുവാ സംഘം എന്ന് സംശയിക്കുന്ന കവര്‍ച്ചാസംഘം എത്തിയതായി വിവരം. കുറുവാ കവര്‍ച്ചാ സംഘം കോഴിക്കോട് എത്തിയതായാണ് സംശയം. സ്പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോട് ഡിസിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ജാഗ്രത പാലിക്കാന്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് കുറുവാ സംഘം എന്ന് സംശയിക്കുന്ന കവര്‍ച്ചാസംഘം എത്തിയതായാണ് സ്പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചത്.
കല്ലായി റെയില്‍വേ സ്റ്റേഷനില്‍ ഈ കവര്‍ച്ചാസംഘം എത്തി എന്നുള്ളതാണ് വിവരം. തമിഴ്നാട്ടില്‍ നിന്ന് കൂട്ടത്തോടെ കോഴിക്കോട് കല്ലായി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ സംഘത്തെയാണ് പോലീസ് സംശയിക്കുന്നത്. ഇതോടെ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോഴിക്കോട് ഡിസിപി ക്ക് കൈമാറി. എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത നിര്‍ദേശം നല്‍കി. രാത്രികാല പട്രോളിംഗ് ശക്തിപെടുത്താന്‍ നിര്‍ദ്ദേശമുണ്ട്. ഇത്തരം സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കും.