കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്. കോർപ്പറേഷൻ പരിധിയിൽ സിസി പെർമിറ്റ് അടിസ്ഥാനത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സി സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതിയാണ് 24 മണിക്കൂർ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന്റെ ഭാഗമായി 12 മണിക്കൂർ ധർണ്ണയും നടത്തും.

നഗരത്തിൽ ആവശ്യമായ ഓട്ടോ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, അനധികൃത സർവ്വീസുകൾക്കെതിരെ നടപടി സ്വീകരിക്കുക, ഓട്ടോ തൊഴിലാളികൾക്ക് നേരെയുള്ള പൊലീസിന്റെ പീഡനം അവസാനിപ്പിക്കുക, എൽഎൻജി ഓട്ടോകൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ള പെർമിറ്റുകൾ സിഎൻജി ഓട്ടോകൾക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുക, ഓട്ടോ തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പണിമുടക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ത്തിട്ടകള്‍ നീക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അടിയന്തര നടപടി

0
ഇടുക്കി: തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ത്തിട്ടകള്‍ നീക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....

എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന എഐ അധിഷ്ഠിത...

ഗുരുതരമായ പാരിസ്ഥിതിക മലിനീകരണം ; ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ...

0
താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ...