Saturday, June 29, 2024 12:36 pm

സ്വദേശിവല്‍ക്കരണം : ജൂലൈ മുതല്‍ കര്‍ശന പരിശോധന ; നിയമം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് യുഎഇ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

അബുദാബി: യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിൽ നിർദേശിച്ച വർധനവ് വരുത്താത്ത കമ്പനികൾക്കെതിരെ ജൂലൈ 1 മുതൽ പരിശോധന തുടങ്ങും. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഈ വർഷത്തെ ആദ്യപകുതിയിൽ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ 1 ശതമാനം വർധനവ് വരുത്താനുള്ള നിർദേശത്തിന്റ കാലാവധി ഈ മാസം 30ന് അവസാനിക്കുന്നതോടെയാണിത്. പിഴയുൾപ്പടെയുള്ള നടപടികളാണ് ഉണ്ടാവുക. അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ സ്വദേശികളായ ജീവനക്കാരുടെ എണ്ണം ഈ ആറ് മാസത്തിനുള്ളിൽ ഒരു ശതമാനമാണ് വർധിപ്പിക്കേണ്ടിയിരുന്നത്. ജൂൺ 30 വരെയാണ് കാലാവധി. ജൂലൈ 1 മുതൽ പരിശോധനകളുണ്ടാകും. 8000 ദിർഹമെങ്കിലും പിഴ ചുമത്തും. ഓരോ മാസവും പിഴയുണ്ടാകും.

യുഎഇയുടെ സ്വദേശിവത്ക്കരണ ലക്ഷ്യം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2 ശതമാനം വർധനവാണ് ഈ വർഷം പൂർത്തിയാകുന്നതോടെ കൈവരിക്കേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും 2026 അവസാനത്തോടെ 10 ശതമാനം സ്വദേശിവൽക്കരണമാണ് യുഎഇ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഓരോ ആറുമാസവും ഒരു ശതമാനം വെച്ച്, വർഷത്തിൽ രണ്ടു ശതമാനം വീതം അധികം സ്വദേശികളെ നിയമിക്കുന്നത്. ജൂൺ പൂർത്തിയാകുന്നതോടെ മൊത്തം സ്വദേസി ജീവനക്കാരുടെ എണ്ണം 5 ശതമാനത്തിലെത്തണം. സ്വദേശികളുടെ ഡിജിറ്റൽ തൊഴിൽ ബാങ്കായ നാഫിസിൽ നിന്നുമാണ് സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികളെ നിയമിക്കേണ്ടത്. ഇരുപതിനായിരത്തോളം സ്വകാര്യ സ്ഥാപനങ്ങളിലായി 97,000 ഓളം സ്വദേശികളെയാണ് ഇത്തരത്തിൽ ഇതുവരെ നിയമിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യാത്രക്കാരിൽ നിന്ന് അധിക നിരക്ക് ഈടാക്കരുത് ; വിമാന കമ്പനികൾക്ക് നിർദ്ദേശവുമായി വ്യോമ മന്ത്രാലയം

0
ഡൽഹി: ഡൽഹി വിമാനത്താവളത്തിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരിൽ നിന്ന് അധിക നിരക്ക്...

കടപ്ര-വീയപുരം ലിങ്ക് ഹൈവേയിലെ കെണിയിൽ വലഞ്ഞ് യാത്രക്കാർ

0
നിരണം : തിരുവല്ല-കായംകുളം സംസ്ഥാനപാതയെയും ദേശീയപാതയിൽ ഹരിപ്പാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടപ്ര-വീയപുരം...

സിദ്ധാർത്ഥന്റെ മരണം : ‘ പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത് ‘ ; ഗവർണർക്ക് മാതാപിതാക്കളുടെ...

0
തിരുവനന്തപുരം : പൂക്കോട് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ...

മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അപകീർത്തി കേസ് നൽകി ഗവർണർ ആനന്ദ ബോസ്

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അപകീർത്തി കേസ് നൽകി...