സ്വദേശിവല്‍ക്കരണം : ജൂലൈ മുതല്‍ കര്‍ശന പരിശോധന ; നിയമം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് യുഎഇ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

അബുദാബി: യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിൽ നിർദേശിച്ച വർധനവ് വരുത്താത്ത കമ്പനികൾക്കെതിരെ ജൂലൈ 1 മുതൽ പരിശോധന തുടങ്ങും. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഈ വർഷത്തെ ആദ്യപകുതിയിൽ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ 1 ശതമാനം വർധനവ് വരുത്താനുള്ള നിർദേശത്തിന്റ കാലാവധി ഈ മാസം 30ന് അവസാനിക്കുന്നതോടെയാണിത്. പിഴയുൾപ്പടെയുള്ള നടപടികളാണ് ഉണ്ടാവുക. അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ സ്വദേശികളായ ജീവനക്കാരുടെ എണ്ണം ഈ ആറ് മാസത്തിനുള്ളിൽ ഒരു ശതമാനമാണ് വർധിപ്പിക്കേണ്ടിയിരുന്നത്. ജൂൺ 30 വരെയാണ് കാലാവധി. ജൂലൈ 1 മുതൽ പരിശോധനകളുണ്ടാകും. 8000 ദിർഹമെങ്കിലും പിഴ ചുമത്തും. ഓരോ മാസവും പിഴയുണ്ടാകും.

യുഎഇയുടെ സ്വദേശിവത്ക്കരണ ലക്ഷ്യം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2 ശതമാനം വർധനവാണ് ഈ വർഷം പൂർത്തിയാകുന്നതോടെ കൈവരിക്കേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും 2026 അവസാനത്തോടെ 10 ശതമാനം സ്വദേശിവൽക്കരണമാണ് യുഎഇ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഓരോ ആറുമാസവും ഒരു ശതമാനം വെച്ച്, വർഷത്തിൽ രണ്ടു ശതമാനം വീതം അധികം സ്വദേശികളെ നിയമിക്കുന്നത്. ജൂൺ പൂർത്തിയാകുന്നതോടെ മൊത്തം സ്വദേസി ജീവനക്കാരുടെ എണ്ണം 5 ശതമാനത്തിലെത്തണം. സ്വദേശികളുടെ ഡിജിറ്റൽ തൊഴിൽ ബാങ്കായ നാഫിസിൽ നിന്നുമാണ് സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികളെ നിയമിക്കേണ്ടത്. ഇരുപതിനായിരത്തോളം സ്വകാര്യ സ്ഥാപനങ്ങളിലായി 97,000 ഓളം സ്വദേശികളെയാണ് ഇത്തരത്തിൽ ഇതുവരെ നിയമിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...