സ്വദേശിവത്ക്കരണം : സ്വകാര്യ കമ്പനികൾക്ക് അനുവദിച്ച സമയപരിധി നീട്ടി യുഎഇ

For full experience, Download our mobile application:
Get it on Google Play

യുഎഇ ; യുഎഇയിൽ 50 തൊഴിലാളികളിൽ കൂടുതലുളള സ്വകാര്യ കമ്പനികൾക്ക് സ്വദേശിവത്ക്കരണത്തിന് അനുവദിച്ച സമയപരിധി നീട്ടി. ജൂലായ് ഏഴ് വരെയാണ് സമയപരിധി നീട്ടിയത്. ജൂൺ അവസാനിക്കും മുൻപ് 3 ശതമാനം സ്വദേശിവത്ക്കരണം പൂർത്തിയാക്കണം എന്നായിരുന്നു ആദ്യ നിർദേശം.രാജ്യത്ത് ആറുമാസം കൂടുമ്പോൾ സ്വദേശിവത്ക്കരണ തോത് ഒരു ശതമാനം വർദ്ധിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. ഇത്തരത്തിൽ ഈ വർഷം ജൂൺ 30 ന് മുൻപ് 50 തൊഴിലാളികളിൽ കൂടുതലുളള കമ്പനികളിൽ ആകെ സ്വദേശിവത്ക്കരണം 3 ശതമാനമാക്കണമെന്നാണ് മാനവശേഷി സ്വദേശീ വത്ക്കരണ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നത്. ഈ സമയപരിധിയാണ് ബലിപെരുന്നാൾ അവധി പരി​ഗണിച്ച് ജൂലായ് ഏഴ് വരെ നീട്ടിയത്.

2026-ഓടെ അമ്പത് ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ഇമാറാത്തി ജീവനക്കാരുടെ എണ്ണം 10 ശതമാനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാ​ഗമായി ഈ വർഷം നാല് ശതമാനവും അടുത്ത വർഷം ആറ് ശതമാനവും 2025-ൽ 8 ശതമാനവും സ്വദേശിവത്ക്കരണം നടപ്പാക്കണം. അതേസമയം, കഴിഞ്ഞ വർഷം തീരുമാനം നടപ്പാക്കാത്ത കമ്പനികൾക്കെതിരെ ഇതിനോടകം കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനത്തിൽ ഒരു സ്വദേശിയെ നിയമിച്ചില്ലെങ്കിൽ മാസം ഏഴായിരം ദിർഹം പിഴ ചുമത്തും. അടുത്ത വർഷം മുതൽ പ്രതിമാസ പിഴ ഏഴായിരം ദിർഹത്തിൽ നിന്നും എണ്ണായിരം ദിർഹമാക്കി വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...