ബംഗളൂരു: ഇന്‍ഡിഗോയുടെ ബംഗളൂരു-മധുര വിമാനത്തിലെ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. മധുരയിലെ ക്വാറന്‍റീന്‍ കേന്ദ്രത്തിലെ നിര്‍ബന്ധിത കോവിഡ് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇയാള്‍ക്ക് നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. യാത്രക്കാരന്‍ എല്ലാ സുരക്ഷാ സംവിധാനവും പാലിച്ചുകൊണ്ടാണ് യാത്ര ചെയ്തതെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഫേസ്ഷീല്‍ഡും കൈയുറകളും ഇയാള്‍ ധരിച്ചിരുന്നതായും കമ്പനി വ്യക്തമാക്കി.
ഇന്‍ഡിഗോയുടെ ബംഗളൂരു – മധുര വിമാനത്തിലെ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment