സാങ്കേതിക തകരാർ മൂലം ഇൻഡിഗോ വിമാനം നിലത്തിറക്കി ; 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. റാഞ്ചിയിലേക്ക് പുറപ്പെട്ട വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയത്. സാങ്കേതിക തകരാർ മൂലം പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ വിമാനം നിലത്തിറക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ ഇൻഡിഗോയുടെ രണ്ടാമത്തെ വിമാനമാണ് ഇത്തരത്തിൽ തിരിച്ചിരിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് രാവിലെ 7.40ന് പറന്നുയർന്ന 6E 2172 ഇൻഡിഗോ വിമാനം 8.20ഓടെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടെന്നും ഐജിഐ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നെന്നും പൈലറ്റ് ആകാശത്ത് വെച്ച് അറിയിക്കുകയായിരുന്നുവെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. യാത്രക്കാർക്ക് വേണ്ടി മറ്റൊരു വിമാനം ക്രമീകരിക്കുന്നുണ്ടെന്നും കുറച്ച് സമയമെടുക്കുമെന്നും ഇൻഡിഗോ ജീവനക്കാർ യാത്രക്കാരെ അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സാങ്കേതിക തകരാർ മൂലം ഇൻഡിഗോ വിമാനം വിമാനത്താവളത്തിലേക്ക് മടങ്ങുന്ന രണ്ടാമത്തെ സംഭവമാണിത്. വെള്ളിയാഴ്ച ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം എഞ്ചിൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് പട്ന വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഞാനാണ് ജഡ്ജി’ ; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി

0
ലഖ്‌നൗ : വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന്...

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്. സംസ്ഥാന...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം

0
കോഴിക്കോട് : കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം. സ്വർണം...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു ; തിങ്കളാഴ്ചയോടെ മഴയുടെ ശക്തി കുറയും

0
തിരുവനന്തപുരം : സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ...