ഇന്ധന വില ഉയർന്നതിന് പിന്നാലെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിമാന ഇന്ധന വില ഉയർന്നതിന് പിന്നാലെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ. വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരും. പുതുക്കിയ നിരക്കുകൾ നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ആഭ്യന്തര റൂട്ടിൽ 275 മുതൽ 950 രൂപ വരെ കൂടും. രാജ്യാന്തര റൂട്ടിൽ 900 മുതൽ 10,000 വരെയാകും. മറ്റു വിമാന കമ്പനികളും സമാനമായി സർചാർജ് വർധിപ്പിക്കും. ആഭ്യന്തര വിമാനങ്ങൾക്കുള്ള ഇന്ധനത്തിന്റെ വിലയിൽ 115 ശതമാനവും രാജ്യാന്തര സർവീസുകൾക്കുള്ള ഇന്ധനത്തിന് 107 ശതമാനവുമാണ് വർധിച്ചത്. കേന്ദ്രസർക്കാർ എണ്ണ കമ്പനികളുമായി നടത്തിയ ചർച്ചയിൽ ആഭ്യന്തര സർവീസുകൾക്ക് 25% വർധന മതിയെന്ന് തീരുമാനിച്ചു. അതേസമയം രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രം ആവർത്തിച്ചു.

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിനും വില വർധിപ്പിച്ചിരുന്നു. ആഗോളതലത്തിൽ എൽപിജി വില ഉയർന്നതാണ് വില വർധനയ്ക്ക് കാരണമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.19 കിലോ വാണിജ്യ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് വർധിച്ചിച്ചത്. ഇതോടെ, വാണിജ്യ സിലിണ്ടറിൻറെ പുതുക്കിയ വില 2,078 രൂപ 50 പൈസയായി. ഇന്ത്യൻ ഓയിൽ പ്രീമിയം പെട്രോളിൻറേയും ഡീസലിൻറേയും വില കൂട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...