യുഎഇ : ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ച് യുഎഇ. നാളെ ഉച്ചയ്ക്ക് ഒന്നര മുതല്‍ സര്‍വീസ് പുനരാരംഭിക്കും. കോവിഡ് മാനദണ്ഡം ലംഘിച്ചതാനായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 24 വരെ യുഎഇയിലേക്ക് ഇന്‍ഡിഗോ സര്‍വീസുകളായിരുന്നു റദ്ദാക്കിയത്. ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പിസിആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച മുതലാണ് ഇന്‍ഡിഗോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ച് യുഎ
RECENT NEWS
Advertisment