പത്തനംതിട്ട : രാജ്യത്തിന്‍റെ അഖണ്ഡത സംരക്ഷിക്കുന്നതിന് രക്തസാക്ഷിത്വം വരിച്ച ധീരയായ നേതാവായിരുന്നു മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന ഇന്ദിരാഗാന്ധി എന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ നാല്‍പതാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍ തുടങ്ങിയ പുരോഗമനപരമായ നടപടികളിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഉതകുന്ന നിരവധി പദ്ധതികളിലൂടെ ഇന്ത്യയിലെ സാധാരണക്കാരുടെ ക്ഷേമത്തിനായി ഇന്ദിരാഗാന്ധി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. ചേരിചേരാ പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷ സ്ഥാനംം വഹിച്ച ഇന്ദിരാ ഗാന്ധി ലോകത്തിന്‍റെ നെറുകയില്‍ ഇന്ത്യയെ എത്തിക്കുന്നതിന് മുഖ്യ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ നേതാക്കളായ റിങ്കു ചെറിയാന്‍, കെ. ജയവര്‍മ്മ, എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍സലാം, സജി കൊട്ടയ്ക്കാട്, ജോണ്‍സണ്‍ വിളവിനാല്‍, സുനില്‍.എസ്.ലാല്‍, കെ. ജാസിംകുട്ടി, എം.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍, എം.എസ്.പ്രകാശ്, സുനില്‍ പുല്ലാട്, ബി നരേന്ദ്രനാഥന്‍ നായര്‍, കെ.വി സുരേഷ് കുമാര്‍, വിനീത അനില്‍, സിബി താഴത്തില്ലത്ത്, ആര്‍. ദേവകുമാര്‍, ജെറി മാത്യു സാം, റനീസ് മുഹമ്മദ്, നാസര്‍ തോണ്ട മണ്ണില്‍, മാത്യു പാറക്കല്‍, ബാബു മാമ്പറ്റ, തട്ടയില്‍ ഹരികുമാര്‍, ടി.എച്ച്. സിറാജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.