പത്തനംതിട്ട : ലോകം ദർശിച്ച ഏറ്റവും ശക്തയായ മികച്ച ഭരണാധികാരിയായിരുന്നു മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാഗാന്ധിയെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ നൂറ്റി ആറാം ജന്മദിനാചരണ പരിപാടികൾ പത്തനംതിട്ട രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം. ഇന്ത്യയിലെ ജനങ്ങളുടെ പട്ടിണി മാറ്റുവാനും സ്വകാര്യ ബാങ്കുകൾ ദേശസാൽക്കരിക്കുവാനും പ്രിവിപേഴ്സ് നിർത്തലാക്കുവാനും ഇന്ദിരാ ഗാന്ധി നടത്തിയ ധീരമായ ശ്രമങ്ങൾ രാജ്യത്തിന്റെ മുഖഛായ മാറ്റുന്നതിന് മുഖ്യ പങ്കുവഹിച്ചതായി ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിനായി സൈലന്റ് വാലി പദ്ധതി പോലും ഉപേക്ഷിക്കുവാൻ കാരണം ഇന്ദിരാ ഗാന്ധിയുടെ കർശന നിലപാടായിരുന്നെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, റോജി പോൾ ഡാനിയേൽ, കെ. ജാസിംകുട്ടി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, ദേശീയ ബാലമഞ്ച് ജില്ലാ പ്രസിഡന്റ് എസ്. അഫ്സൽ നേതാക്കളായ അബ്ദുൾ കലാം ആസാദ്, പി.കെ. ഇക്ബാൽ, സി.കെ.അർജുനനൻ, സജി അലക്സാണ്ടർ, അജിത് മണ്ണിൽ, ജോൺസൺ ഇലന്തൂർ, റെജി വാര്യാപുരം എന്നിവർ പ്രസംഗിച്ചു.