പത്തനംതിട്ട : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഞായറാഴ്ച. കെപിസിസി ആഹ്വാനം അനുസരിച്ച് വിവിധ പരിപാടികളോടെ ജില്ലയിലുടനീളം ആചരിക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. രാവിലെ 10 ന് പത്തനംതിട്ട രാജീവ് ഭവനിൽ രക്തസാക്ഷിത്വ ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും നടത്തും.
കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി ജെ കുര്യൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം, ബൂത്ത്, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക വന്ദനം, ഛായാചിത്രത്തിന് മുമ്പിൽ പുഷ്പ്പാർച്ചന, സേവന പ്രവർത്തനങ്ങൾ, അനുസമരണ സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്നും സാമുവൽ കിഴക്കുപുറം പറഞ്ഞു.