ജനവാസ കേന്ദ്രത്തില്‍ ഇന്തോനേഷ്യന്‍ മിലിട്ടറിയുടെ ഹോക്ക് 209 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നു വീണു

For full experience, Download our mobile application:
Get it on Google Play

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ റിയാവുവില്‍ ജനവാസ കേന്ദ്രത്തില്‍ ഇന്തോനേഷ്യന്‍ മിലിട്ടറിയുടെ ഹോക്ക് 209 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നു വീണു. പ്രാദേശിക സമയം ഇന്ന് രാവിലെ 8.13 ഓടെയാണ് അപകടം. രണ്ട് വീടുകളുടെ മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്. അപകട സമയം ഈ വീടുകളില്‍ ആളുകള്‍ ഇല്ലായിരുന്നുവെന്നാണ്  റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിമാനത്തില്‍ നിന്നും ഇജക്‌ട് ചെയ്ത് രക്ഷപ്പെട്ട പൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിട്ടീഷ് നിര്‍മിതമായ ഫൈറ്റര്‍ ജെറ്റിന്റെ അപകട കാരണം വ്യക്തമല്ല. പെകന്‍ബറുവിലെ റുസ്മിന്‍ നുര്യാദിന്‍ എയര്‍ ബേസില്‍ നിന്നും പറന്നുയര്‍ന്ന വിമാനം അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കുബാംഗ് ജായ ഗ്രാമത്തിലാണ് തകര്‍ന്നു വീണത്. ആര്‍ക്കും മരണം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ

0
തിരുവല്ല : മിന്നൽ പ്രളയത്തിൽ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി തിരുവല്ല മർച്ചന്റ്സ്...

ഇടമണ്‍ നോര്‍ത്ത് വൈസ് മെന്‍ ക്ലബ്ബ് : ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സ്ഥാനാരോഹണം നടന്നു

0
റാന്നി : ഇടമണ്‍ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണല്‍ സോണ്‍...