ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് വ്യവസായ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് വ്യവസായ വകുപ്പ്. കൈവശം വക്കാവുന്ന ഭൂമിയുടെ പരിധി കൂട്ടണമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ വകുപ്പ് മുന്നോട്ട് വെച്ചത്. സംസ്ഥാന താൽപര്യത്തിന് ഉതകുന്നതെങ്കിൽ നിലവിലെ നിയമം അനുസരിച്ച് തന്നെ ഇളവ് അനുവദിക്കാമെന്നും നടപടി ക്രമം വേഗത്തിലാക്കാമെന്നും റവന്യു മന്ത്രി ഉറപ്പ് നൽകി. വ്യവസായം വരണമെങ്കിൽ ഭൂമി വേണം. ഭൂനിയമങ്ങളിൽ ഇളവ് വേണം. അതുകൊണ്ട് തന്നെ ഭൂപരിഷ്കണ നിയമത്തിൽ ഭേദഗതി ആവശ്യമാണ് വ്യവസായ വകുപ്പ് മുന്നോട്ട് വെക്കുന്നത്.

കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ അളവ് 15 ഏക്കറെന്നത് 100 ഏക്കറെങ്കിലും ആക്കണമെന്നത് അടക്കം വലിയ മാറ്റങ്ങളാണ് മുഖ്യമന്ത്രി വിളിച്ച വകുപ്പുതല യോഗത്തിൽ വ്യവസായ വകുപ്പിന്‍റെ നോട്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഇളവുകൾ കൂടി ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിയുടെ വാദത്തിന് പക്ഷേ റവന്യു വകുപ്പ് തടയിട്ടു. ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യം പൂര്‍ണ്ണമായും തള്ളിയ റവന്യു മന്ത്രി പക്ഷേ വ്യവസായ സൗഹൃദമാകണമെന്ന ആശയത്തെ പിന്തുണയ്ക്കുകയും ചെയ്തു. വരുന്ന നിക്ഷേപത്തിന്‍റെ അളവും തൊഴിലവസരവും എല്ലാം കണക്കിലെടുത്ത് ആവശ്യത്തിന് ഭൂമി വിട്ടുകൊടുക്കാൻ നിലവിലെ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ടെന്ന് റവന്യുമന്ത്രി നിലപാടെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...