ആലപ്പുഴ: ചെങ്ങന്നൂരില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ മുളക്കുഴയ്ക്ക് സമീപത്ത് നിന്നാണ് നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതിയറിയിച്ചത് അനുസരിച്ചാണ് പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. കുഞ്ഞിന് ജീവനുണ്ട്. ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി വീട്ടില്‍വെച്ച് പ്രസവിച്ചെന്നും കുഞ്ഞിനെ കുളിമുറിയില്‍ ഉപേക്ഷിച്ചെന്നും അറിയിക്കുകയായിരുന്നു. കുഞ്ഞ് മരിച്ചെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചു. പോലീസ് ഉടന്‍ മുളക്കുഴയിലെ വീട്ടിലെത്തി പരിശോധിക്കുകയും കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. കൊണ്ടുപോകും വഴി കുഞ്ഞ് അനങ്ങുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുകയായിരുന്നു.