പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു ; അമ്മയുടെ കാമുകന്റെ കൊടും ക്രൂരത , അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പൂനെ: പൂനെയിൽ യുവാവ് പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് അമ്മയുടെ കാമുകന്‍ അറസ്റ്റിലായി. വിക്രം കോലേക്കർ എന്ന യുവാവാണ് അറസ്റ്റിലായത് പൂനെയിലെ ചിഞ്ച്‌വാദിൽ ആണ് സംഭവം. ഈ മാസം 6 ന് ആണ് ഒന്നര വയസുകാരനെ പൊള്ളലേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ആഴ്ചകള്‍ക്ക് ശേഷം കൊലപാതകം നേരില്‍ കണ്ട സ്ത്രീയാണ് കുട്ടിയെ യുവാവ് വെള്ളത്തില്‍ ചൂടുവെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന വിവരം കുട്ടിയുടെ അമ്മയോട് വെളിപ്പെടുത്തിയത്.

ഇതോടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിക്രം കോലേക്കറെ പോലീസ് അറസ്റ്റ് ചെയ്തു. വിക്രമിന് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയായ 20 വയസുകാരി കിരണുമായി അടുപ്പമുണ്ടായിരുന്നുവെന്നും മുന്നോട്ടുള്ള ജീവിതത്തിന് കുഞ്ഞ് ഒരു ഭാരമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. ഒരു ബക്കറ്റ് നിറയെ വെള്ളം തിളപ്പിച്ച ശേഷം യുവാവ് കുഞ്ഞിനെ മുക്കിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൂനെ പോലീസ് സീനിയർ ഇൻസ്പെക്ടർ വൈഭവ് ഷിംഗാരെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാവിന് കുട്ടിയുടെ മാതാവ് കിരണിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു.

എന്നാൽ കുട്ടിയുടെ ഭാവിയാണ് പ്രധാനമെന്ന് പറഞ്ഞ് യുവതി ഇത് നിരസിച്ചു. തുടർന്നാണ് വിക്രം കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. വിക്രം കുഞ്ഞിനെ കൊലപ്പെടുത്തുമ്പോള്‍ അമ്മ കിരൺ വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ അയൽവാസിയായ സ്ത്രീ സംഭവം നേരില്‍ കണ്ടിരുന്നു. ഭയം മൂലമാണ് ഇവർ വിവരം പുറത്ത് പറയാതിരുന്നത്. ഒടുവില്‍ കുഞ്ഞ് മരിച്ച് ദിവസങ്ങള്‍ക്കു ശേഷം യുവതി വിവരം അമ്മയായ കിരണിനെ അറിയിക്കുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...