Friday, May 9, 2025 4:55 pm

108 എംപി ക്യാമറ ; ഇൻഫിനിക്സ് നോട്ട് 30 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

നപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റായ ഇൻഫിനിക്സ് കഴിഞ്ഞയാഴ്ചയാണ് ഇന്ത്യൻ വിപണിയിൽ ഇൻഫിനിക്സ് 30 5ജി എന്ന ഡിവൈസ് പുറത്തിറക്കിയത്. ഈ ഫോണിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും. ബജറ്റ് വിഭാഗത്തിൽ വരുന്ന ഈ ഡിവൈസിൽ മികച്ച നിരവധി ഫീച്ചറുകളുമുണ്ട്. ഇൻഫിനിക്സ് നോട്ട് 20 5ജി സ്മാർട്ട്ഫോണിന്റെ പിൻഗാമിയാണ് നോട്ട് 30 5ജി. ഫോണന്റെ വിൽപ്പന ഫ്ലിപ്പ്കാർട്ട് വഴിയാണ് നടക്കുന്നത്. 120Hz ഡിസ്‌പ്ലേ, 108 എംപി ക്യാമറ, ഡൈമെൻസിറ്റി 6000 സീരീസ് ചിപ്‌സെറ്റ് എന്നിങ്ങനെയുള്ള സവിശേഷതകൾ ഇൻഫിനിക്‌സ് നോട്ട് 30 5ജിയിൽ ഉണ്ട്. ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ആരംഭിക്കുന്നത്.

ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ടിലൂടെ സ്വന്തമാക്കാം. ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,999 രൂപയാണ് വില. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 15,999 രൂപ വിലയുണ്ട്. രണ്ട് വേരിയന്റുകളുടെയും വിൽപ്പന ഇന്ന് നടക്കും. ഇന്റർസ്റ്റെല്ലാർ ബ്ലൂ, മാജിക് ബ്ലാക്ക്, സൺസെറ്റ് ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. ഇന്ന് ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പന ആരംഭിക്കുന്ന ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് ആകർഷകമായ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഡിവൈസ് വാങ്ങുമ്പോൾ ആക്സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 1,000 രൂപ കിഴിവ് ലഭിക്കും. ഈ കിഴിവ് ചേരുന്നതോടെ ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് 13,999 രൂപയ്ക്കും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് 14,999 രൂപയ്ക്കും ലഭ്യമാകും.

ഇൻഫിനിക്‌സ് നോട്ട് 30 5ജി മുൻതലമുറ മോഡലിൽ നിന്നും വ്യത്യസ്തമായ ഡിസൈനിലാണ് വരുന്നത്. ഈ ഡിവൈസിന്റെ സൺസെറ്റ് ഗോൾഡ് കളർ ഓപ്ഷനിൽ കമ്പനി വീഗൻ ലെതർ ബാക്ക് ഫിനിഷാണ് നൽകിയിട്ടുള്ളത്. ഫോണിൽ FHD+ റെസല്യൂഷനുള്ള 6.78 ഇഞ്ച് പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണ് ഇൻഫിനിക്സ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. ഇതൊരു എൽടിപിഎസ് പാനലാണ്. ഇൻഫിനിക്‌സ് നോട്ട് 30 5ജിയുടെ സ്‌ക്രീനിന് 580 നിറ്റ് പീക്ക് ബ്രൈറ്റ്നസുമുണ്ട്. ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്മാർട്ട്ഫോണിൽ മൂന്ന് പിൻക്യാമറകളാണുള്ളത്. 108 എംപി പ്രൈമറി ലെൻസുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ രണ്ട് ഓക്സിലറി ലെൻസുകളാണുള്ളത്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്മാർട്ട്ഫോണിൽ കമ്പനി 16 എംപി ക്യാമറയും നൽകിയിട്ടുണ്ട്. മുന്നിലെയും പിന്നിലെയും ക്യാമറകൾ 60fpsൽ 1080p വീഡിയോകൾ ഷൂട്ട് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ളതാണ്. മികച്ച ക്യാമറ സെറ്റപ്പ് തന്നെയാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 13 ബേസ്ഡ് എക്സ്ഒഎസ് 13ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6080 ഒക്ടാ കോർ ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഇൻഫിനിക്‌സ് നോട്ട് 30 5ജി പ്രവർത്തിക്കുന്നത്. മീഡിയടെക്ക് പുതുതായി പുറത്തിറക്കിയ 6nm ചിപ്‌സെറ്റാണിത്. 8 ജിബി വരെ LPDDR4x റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഈ ഫോണിലുണ്ട്. സ്റ്റോറേജിനെ 8 ജിബി വരെ അധിക റാമായി മാറ്റാൻ സാധിക്കുന്ന വെർച്വൽ റാം സപ്പോർട്ടുമായിട്ടാണ് ഇൻഫിനിക്‌സ് നോട്ട് 30 5ജി വരുന്നത്. സ്റ്റോറേജ് 2 ടിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. ജെബിഎൽ ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്.

ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്മാർട്ട്ഫോണിൽ 45W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണുള്ളത്. ഈ ഡിവൈസിൽ റിവേഴ്സ് വയേഡ് ചാർജിങ് സപ്പോർട്ടും ഉണ്ട്. ഫോണിലെ 45W ഫാസ്റ്റ് ചാർജറിന് ഏകദേശം 30 മിനിറ്റിനുള്ളിൽ തന്നെ ബാറ്ററി 75 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ടൈപ്പ്-സി പോർട്ടും ഓഡിയോയ്‌ക്കായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഫോണിൽ നൽകിയിട്ടുണ്ട്. ബൈപാസ് ചാർജിംഗ് പോലുള്ള സവിശേഷതകളും സ്മാർട്ട്‌ഫോണിലുണ്ട്. ഇത് മദർബോർഡിലേക്ക് നേരിട്ട് പവർ അയയ്ക്കുന്നു. അതുകൊണ്ട് ചാർജ് ചെയ്ത് ഉപയോഗിച്ചാലും ഫോൺ ചൂടാകില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു

0
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു....

ഇന്ത്യ – പാക് സംഘർഷം ; സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ...

0
തിരുവനന്തപുരം: ഇന്ത്യ - പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തിര...

ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി

0
ന്യൂഡൽഹി: ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇമെയിൽ...

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ മേക്കൊഴൂര്‍ ഋഷികേശ ക്ഷേത്രത്തില്‍ ഡി.സി.സി പ്രസിഡന്‍റും ഭാരവാഹികളും സന്ദര്‍ശനം...

0
പത്തനംതിട്ട : ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ ആക്രമിച്ചു കേടുപാടുകള്‍ വരുത്തിയ മൈലപ്രാ മേക്കൊഴൂര്‍...