ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ മേക്കൊഴൂര്‍ ഋഷികേശ ക്ഷേത്രത്തില്‍ ഡി.സി.സി പ്രസിഡന്‍റും ഭാരവാഹികളും സന്ദര്‍ശനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ ആക്രമിച്ചു കേടുപാടുകള്‍ വരുത്തിയ മൈലപ്രാ മേക്കൊഴൂര്‍ ഋഷികേഷ ക്ഷേത്രത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവര്‍ സന്ദര്‍ശനം നടത്തി. ക്ഷേത്ര ഭാരവാഹികള്‍, ആക്രമണത്തില്‍ പരുക്ക് സംഭവിച്ച കഴകം ജീവനക്കാരന്‍ എന്നിവരോട് സംഭവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. ആക്രമണം നടത്തി ക്ഷേത്ര സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ക്ഷേത്രത്തിലെ കഴകക്കാരനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.

ഡി.സി.സി നിര്‍വാഹക സമിതി അംഗം അബ്ദുള്‍കലാം ആസാദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് വില്‍സണ്‍ തുണ്ടിയത്ത്, നേതാക്കളായ മാത്യു തോമസ്, ആര്‍. പ്രകാശ്, എല്‍സി ഈശോ, ജെസി വര്‍ഗീസ്, എസ്. സുനില്‍കുമാര്‍, ഷിജു മേക്കൊഴൂര്‍, ജയകൃഷ്ണന്‍   കെ, സി.എസ്. തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്റെ ജോലിസ്ഥലത്ത് ഭാര്യയെ ഒപ്പം കൊണ്ട് പോകേണ്ടതില്ല ; വിവാഹമോചന കേസിൽ മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: വോഡഫോൺ പരസ്യത്തിലെ നായയെ പോലെ ഭാര്യ ഭർത്താവിന്റെ പിന്നാലെ നടക്കേണ്ടതില്ലെന്ന് മദ്രാസ്...

കോന്നി അട്ടച്ചാക്കലില്‍ മെഷീനില്‍ കുടുങ്ങി യുവാവിന്റെ കൈവിരലുകള്‍ മുറിഞ്ഞുപോയി : ഉടമ നഷ്ട പരിഹാരം...

0
കോന്നി : അട്ടച്ചാക്കലില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് ഖാദി യൂണിറ്റിൽ മെഷീനില്‍ കുടുങ്ങി...

പന്തളം വലിയ പാലത്തില്‍ നിന്നും ഒരാള്‍ നദിയിലേക്ക് വീണു : തെരച്ചില്‍ ശക്തമാക്കി ഫയര്‍...

0
പന്തളം : പന്തളം വലിയ പാലത്തില്‍ നിന്നും ഒരാള്‍ ആറ്റിലേക്ക് വീണതിനെ തുടര്‍ന്ന്...

റാന്നി വലിയകലുങ്ക് – കാളപ്പാലം തോട്ടിൽ മലിനജലം ഒഴുകുന്നു : കർശന നടപടി വേണമെന്ന്...

0
റാന്നി : ദിവസവും നാട്ടുകാർ കുളിക്കുവാനും തുണി അലക്കുവാനും ഉപയോഗിക്കുന്ന വലിയ...