അണ്ടര്‍വാല്യുവേഷന്‍ ഹിയറിംഗ് മാറ്റിവച്ചു
ആധാരങ്ങളുടെ അണ്ടര്‍ വാല്യുവേഷന്‍ കേസുകളുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ വകുപ്പ് ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ നടത്താനിരുന്ന എല്ലാ ഹിയറിംഗുകളും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റിവച്ചതായി ജില്ലാ രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. ഫോണ്‍: 0468 2223105.
അപേക്ഷാഫോറം വിതരണം തുടങ്ങി
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ 2020-21 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തിഗത ആനുകൂല്യത്തിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസ്, വള്ളിക്കോട് കൃഷി ഓഫീസ്, വെറ്ററിനറി ഡിസ്‌പെന്‍സറി എന്നിവിടങ്ങളില്‍ വിതരണം തുടങ്ങി. ഈ മാസം 22ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും.
ബിഎസ്‌സി ഫുഡ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി നടത്തുന്ന ബിഎസ്‌സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും കൂടുതല്‍ വിവരവും www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
അഭിമുഖം മാറ്റി വച്ചു
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ഒഴിവുളള മൂന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്- രണ്ട് തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജൂലൈ 21, 22, 23 തീയതികളില്‍ ജില്ലാ ഓഫീസില്‍ ഉദ്യോഗാര്‍ഥികളുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റി വെച്ചു. സമയവും തീയതിയും ഉദ്യോഗാര്‍ഥികളെ പിന്നീട് അറിയിക്കും.