Monday, June 17, 2024 11:36 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഇ ഗ്രാന്റ്‌സ് ; വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പൂര്‍ത്തിയാക്കണം
സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒഇസി/ഒബിസി (എച്ച്) വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന വെബ്‌പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ജൂണ്‍ 15 നകം പൂര്‍ത്തിയാക്കണം. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ ഇ ഗ്രാന്റ്‌സ് പോര്‍ട്ടലിലും www.bcddkerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0474 2914417, [email protected].

ഓവര്‍സിയര്‍ ഒഴിവ്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പോളിടെക്‌നിക്, സിവില്‍ ഡിപ്ലോമ, രണ്ടുവര്‍ഷം ഡ്രാഫ്റ്റ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം മേയ് ആറിന് വൈകിട്ട് അഞ്ചിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നോ പഞ്ചായത്ത് വെബ്‌സൈറ്റ് മുഖേനയോ അറിയാം.

അപകടകരമായ വൃക്ഷങ്ങള്‍ മുറിക്കണം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും മഴക്കാലത്ത് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ചു നീക്കി പഞ്ചായത്തില്‍ വിവരം അറിയിക്കണം. അല്ലാത്തപക്ഷം ഇതില്‍ മേല്‍ ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങളുടെയും ഉത്തരവാദിത്തം ദുരന്തനിവാരണ നിയമ പ്രകാരം ഉടമസ്ഥര്‍ക്കായിരിക്കും. കാടുകള്‍ അമിതമായി വളര്‍ന്നു നില്‍ക്കുന്നത് കൊതുകുകള്‍ വളരുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുമെന്നതിനാല്‍ അവയും ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ്
ഗാന്ധി ജയന്തിയോടനുബന്ധിച്ച് മെയ് 27 മുതല്‍ ജൂണ്‍ ഒന്നു വരെ എല്ലാ ഖാദി തുണിത്തരങ്ങള്‍ക്കും 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റേയും ഖാദി കമ്മിഷന്റെ അംഗീകാരമുള്ള മറ്റു സ്ഥാപനങ്ങളുടെ ഷോറൂമുകളിലും റിബേറ്റ് ലഭ്യമാണ്. ഫോണ്‍ : 0468 2362070.
——
അപേക്ഷ ക്ഷണിച്ചു
ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ ( സി. എഫ്. ആര്‍. ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി. എഫ്. റ്റി. കെ) നടത്തുന്ന എം എസ് സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന്റെ 2024-26 ബാച്ചിലേക്ക് ബി എസ് സി പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും www.cfrdkerala.in, www.supplycokerala.com എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2961144. (പിഎന്‍പി 1070/24)

അപേക്ഷ ക്ഷണിച്ചു.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045), മാവേലിക്കര (04792304494, 8547005046), ധനുവച്ചപുരം (04712234374, 8547005065), കാര്‍ത്തികപ്പള്ളി (04792485370, 8547005018), കുണ്ടറ (04742580866, 8547005066), കലഞ്ഞൂര്‍ (04734292350, 8547005024), പെരിശ്ശേരി (04792456499, 9747190302), കൊട്ടാരക്കര (0474242444, 8089754259) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈനായി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് ബി ഐ കളക്ട് മുഖേന ഫീസ് ഒടുക്കി അപേക്ഷകള്‍ ംംം.ശവൃറമറാശശൈീി.െീൃഴ എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം.
ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട് , നിര്‍ദിഷ്ട അനുബന്ധങ്ങള്‍ , 750 രൂപ (എസ്.സി, എസ്.ടി 250 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. വിശദ വിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ഥികളുടെ സ്ഥിരം, താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പരിഗണിക്കുന്നതിനായി റാന്നി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആര്‍ പി ഡബ്‌ള്യൂ ഡി ആക്ട് 2016ന്റെ അടിസ്ഥാനത്തില്‍ നാല് ശതമാനം ഭിന്നശേഷി സംവരണത്തിന് അര്‍ഹരായ ഭിന്നശേഷി വിഭാഗത്തില്‍ പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഭിന്നശേഷി സംബന്ധിച്ച വിവരങ്ങളുടെ സ്ഥിരീകരണം ഉറപ്പാക്കാനായി ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി കാര്‍ഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സഹിതം ജൂണ്‍ 29 ന് മുന്‍പായി റാന്നി ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന വിധേയമാക്കി ഭിന്നശേഷി സംബന്ധിച്ച രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് റാന്നി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 224388.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ഡിപ്പോ ഗാരേജിന്റെ ശോച്യാവസ്ഥ മാറ്റണം ; കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ്...

0
പത്തനംതിട്ട : മഴപെയ്യുമ്പോൾ മലിനജലം പത്തനംതിട്ട ഡിപ്പോയിലെ ഗാരേജിൽ കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്ക്...

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കൾ ; അന്വേഷണ സമിതി റിപ്പോർട്ട്...

0
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത...

എൻ.എസ്.എസ്. പന്തളം തെക്കേക്കര മേഖലാ സമ്മേളനം നടന്നു

0
തട്ടയിൽ : എൻ.എസ്.എസ്. പന്തളം തെക്കേക്കര മേഖലാ സമ്മേളനം എസ്.കെ.വി.യു.പി. സ്‌കൂളിൽ...

പാലിയേക്കര – കാട്ടൂക്കര റോഡ് തകര്‍ന്ന് തരിപ്പണം ; ദുരിതത്തില്‍ യാത്രക്കാര്‍

0
തിരുവല്ല : പാലിയേക്കര - കാട്ടൂക്കര റോഡ് നടക്കാൻപോലും പറ്റാത്തവിധം തകർന്നു....