Sunday, April 20, 2025 8:35 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ ഒന്നിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ ഒന്നിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. യോഗത്തില്‍ നിയമസഭാ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എല്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും എല്ലാ വകുപ്പുകളിലെയും താലൂക്ക് തല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.
———–
ലേലം ഏപ്രില്‍ 15 ന്
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് നിര്‍മിക്കുന്നതിനായി ഖാദി ബോര്‍ഡില്‍ നിന്നും ഏറ്റെടുത്ത സ്ഥലത്തു നിന്നും മുറിച്ചു മാറ്റിയ ആഞ്ഞിലി, മാവ് തുടങ്ങിയ മരങ്ങള്‍ വില്‍ക്കുന്നതിനായി ഏപ്രില്‍ 15 ന് പകല്‍ രണ്ടിന് കോളജ് ഓഫീസില്‍ ലേലം നടത്തും. താത്പര്യമുളളവര്‍ക്ക് ഏപ്രില്‍ 15 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ ഹാജരായി നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം.
—————
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ചെങ്ങന്നൂര്‍ ഗവ.ഐടിഐ യിലെ വിവിധ ട്രേഡുകളില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിനുളള അഭിമുഖം ഏപ്രില്‍ ഒന്നിന് രാവിലെ 10 ന് ചെങ്ങന്നൂര്‍ ഗവ.ഐടിഐ യില്‍ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും അഭിമുഖത്തിന് ഹാജരാക്കണം. ട്രേഡ് : കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്. യോഗ്യത – കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.റ്റി, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/കമ്പ്യൂട്ടര്‍ സയന്‍സ്, ഐ റ്റി ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി /എന്‍എസിയും മൂന്ന് വര്‍ഷത്ത പ്രവൃത്തി പരിചയവും. ട്രേഡ് : മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷിനറി. യോഗ്യത – അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി /എന്‍എസിയും മൂന്ന് വര്‍ഷത്ത പ്രവൃത്തി പരിചയവും. ഫോണ്‍ : 0479 2452210.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ കാലാവധി കഴിഞ്ഞതും, റവന്യൂ റിക്കവറിക്കു വിധേയമായതുമായ വായ്പകള്‍ 100 ശതമാനം പിഴപലിശ ഒഴിവാക്കി തീര്‍പ്പാക്കാം. ഈ അവസരം മാര്‍ച്ച് 31 ന് അസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468-2226111, 0468-2272111.
—————–
ട്രോമാകെയര്‍ പരിശീലനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും
സംസ്ഥാന എക്‌സൈസ് വിമുക്തി മിഷനും കെഎം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി പത്തനംതിട്ട ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ട്രോമാകെയര്‍ പരിശീലനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തുന്നു. മാര്‍ച്ച് 29ന് രാവിലെ 9.30ന് ചെങ്ങന്നൂര്‍ കെഎം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച് പത്തനംതിട്ട എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് ഉദ്ഘാടനം ചെയ്യും. ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. അലക്‌സാണ്ടര്‍ കൂടാരത്തില്‍ അധ്യക്ഷത വഹിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരിക്കേസ് ; നടൻ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പോലീസ്

0
കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട നടൻ ഷൈന്‍ ടോം...

അമൃത് 2.O : ജല ശുദ്ധീകരണ പ്ലാൻ്റിനായി കൂറ്റൻ പൈപ്പുകളെത്തി

0
പത്തനംതിട്ട : അതിരൂക്ഷമായ ജലദൗർലഭ്യം നേരിടുന്ന നഗരത്തിൽ ശാശ്വത പരിഹാരം കാണാനുള്ള...

കൊടകരയിൽ മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം

0
കൊടകര: ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മര്‍മചികിത്സകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ....

സർക്കാർ നിർദേശിക്കപ്പെട്ടിലുള്ള സുരക്ഷാ പരിശോധനകൾ പാലിക്കാതെയാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രവും അടവി കുട്ടവഞ്ചി...

0
കോന്നി : സർക്കാർ നിർദേശിക്കപ്പെട്ടിലുള്ള സുരക്ഷാ പരിശോധനകൾ പാലിക്കാതെയും നടപ്പിലാക്കാതെയുമാണ് നാളിതുവരെയും...