കൊക്കാത്തോട് വിളക്കുപടി – കാഞ്ഞിരപ്പാറ നടപ്പാലം യാഥാർഥ്യത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കൊക്കാത്തോട് – കാഞ്ഞിരപ്പാറ – വിളക്കുപടി നിവാസികൾ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ ഏറെ കാലമായി കാത്തിരുന്ന നടപ്പാലം യാഥാർഥ്യമായി.നെല്ലിക്കപ്പാറ വാർഡിൽ കോട്ടാംപാറയിൽ നിന്ന് ഉത്ഭവിക്കുന്ന കൊക്കാത്തോട് വലിയ തോട്ടിൽ മഴക്കാലമായാൽ ജല നിരപ്പ് ക്രമാതീതമായി ഉയർന്ന് ഇരുകരകളും കവിഞ്ഞ് ഒഴുകുന്ന സ്ഥിതിയാണ് ഉള്ളത്.ഇവിടെ ഒരു നടപ്പാലം വേണം എന്ന് കഴിഞ്ഞ മുപ്പത്തഞ്ച് വർഷമായി പ്രദേശത്തെ ജനങ്ങൾ ആവശ്യം ഉന്നയിക്കുകയായിരുന്നു.ഈ ആവശ്യമാണ് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യാഥാർഥ്യത്തിൽ എത്തിച്ചിരിക്കുന്നത്.

നാല്പത് വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്ന കോൺക്രീറ്റ് റോഡ് ശക്തമായ മലവെള്ള പാച്ചിലിനെ തുടർന്ന് നശിച്ച് പോയിരുന്നു.ഇതിനെ തുടർന്ന് നാട്ടുകാരുടെ യാത്ര ദുരിതപൂർണ്ണമായതിനെ തുടർന്നാണ് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ധനകാര്യ ഫണ്ട് ഉപയോഗിച്ച് നടപ്പാലം നിർമ്മിച്ചത്.അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്ന പാലം നിർമ്മാണം പൂർത്തീകരിച്ചത്തോടെ പ്രദേശവാസികളുടെ ഏറെകാലത്തെ യാത്രാ ദുരിതത്തിനാണ് പരിഹാരമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...