Sunday, April 13, 2025 10:07 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഓട്ടോകാഡ് ടു ഡി, ത്രീഡി, ത്രീഡി എസ് മാക്സ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525.

മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് പിഴ ഈടാക്കി
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന മൂന്നാം 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളിലെ പരിശോധനയുടെ രണ്ടാം ഘട്ടം പൂര്‍ണത, പെട്രോള്‍ പമ്പുകളിലെ പരിശോധനയുടെ രണ്ടാം ഘട്ടം ‘ക്ഷമത-2’ എന്നിവയുടെ ഭാഗമായി മേയ് മാസത്തില്‍ ജില്ലയിലെ 73 വ്യാപാര സ്ഥാപനങ്ങളിലും 11 ഇന്ധന പമ്പുകളിലും പരിശോധനകള്‍ നടത്തി. യഥാസമയം മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് എട്ട് വ്യാപാരികളില്‍ നിന്ന് 15000 രൂപയും വില്‍പനക്ക് പ്രദര്‍ശിപ്പിച്ച പാക്കറ്റുകളില്‍ ആവശ്യമായ പ്രഖ്യാപനങ്ങള്‍ ഇല്ലാത്തതിനും നിയമപ്രകാരം ആവശ്യമായ രജിസ്‌ട്രേഷന്‍ എടുക്കാത്തതിനും നാല് വ്യാപാരികള്‍ക്കെതിരെ കേസെടുത്ത് 1,15,000 രൂപയും അളവില്‍ /തൂക്കത്തില്‍ കുറവ് വില്‍പന നടത്തിയതിന് മൂന്ന് വ്യാപാരികള്‍ക്കെതിരെ കേസെടുത്ത് 10,000 രൂപയും അടക്കം ആകെ 1,40,000 രൂപ പിഴ ഈടാക്കി. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും. ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.ആര്‍. വിപിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനകളില്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ കെ.ജി. സുജിത്, ഇന്‍സ്‌പെക്ടര്‍മാരായ എസ്.ആര്‍. അതുല്‍, എ. അബ്ദുള്‍ഖാദര്‍, കെ.അഭിലാഷ്, യു.അല്ലി, ആര്‍.വി. രമ്യ ചന്ദ്രന്‍, എസ്.എസ്. വിനീത്, ഇന്‍സ്‌പെക്റ്റിംഗ് അസിസ്റ്റന്റ്മാരായ അരുണ്‍ സുധാകരന്‍, ആര്‍. രാജീവ് കുമാര്‍, ബിജി ദേവസ്യ, ടി.സുനില്‍കുമാര്‍, വി.ആര്‍. സന്തോഷ്‌കുമാര്‍, പി.എസ്. ഹരികുമാര്‍, എ. നൗഷാദ്, ജി. സജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രവാസി പുനരധിവാസ വായ്പാ പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്സുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയില്‍ വായ്പ അനുവദിക്കുന്നതിനായി വിവിധ ജില്ലകളിലെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട സംരംഭകത്വ ഗുണമുളള യുവതീയുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ തൊഴില്‍രഹിതരും 18 നും 55 നും മധ്യേ പ്രായം ഉളളവരും ആയിരിക്കണം. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നത്. നല്‍കുന്ന വായ്പയുടെ 15 ശതമാനം ബാക്ക് എന്റഡ് സബ്സിഡി ആയും തിരിച്ചടവ് വീഴ്ച കൂടാതെ നടത്തുന്ന സംരംഭകര്‍ക്ക് ആദ്യത്തെ നാല് വര്‍ഷത്തേക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയായും നോര്‍ക്ക റൂട്സ് അനുവദിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥ /വസ്തു ജാമ്യം ഹാജരാക്കണം. താത്പര്യമുളള അപേക്ഷകര്‍ കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ് എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. ഫോണ്‍ : 04734 253381.

പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂഷന്‍ ടീച്ചറെ നിയമിക്കുന്നു
പന്തളം ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള പ്രീമെട്രിക് ഹോസ്റ്റലില്‍ 2023-24 അധ്യയന വര്‍ഷം യുപി ക്ലാസ് വിദ്യാര്‍ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിനും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറല്‍ സയന്‍സ്(ബയോളജി), ഫിസിക്കല്‍ സയന്‍സ് (ഫിസിക്സ്, കെമിസ്ട്രി ), സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനും ബിരുദവും ബിഎഡ് /പിജി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. യുപി ക്ലാസുകളില്‍ ക്ലാസെടുക്കുന്നവര്‍ക്ക് പ്ലസ് ടു, പ്രീഡിഗ്രി, ടിടിസി /ഡിഗ്രി യോഗ്യത മതിയാകും. എസ് സി വിഭാഗത്തിന് മുന്‍ഗണന ഉണ്ടാകും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ മേയ് 23 ന് അകം പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 8547630045.

ഗതാഗത നിയന്ത്രണം
അതിരുങ്കല്‍-പുന്നമൂട് റോഡില്‍ ബിസി പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍കൂടിയുളള വാഹനങ്ങള്‍ മേയ് 17 മുതല്‍ അതിരുങ്കല്‍ മുറിഞ്ഞകല്‍ കൂടല്‍ വഴി തിരിച്ച് വിടുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിലവിലുളള കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡേറ്റ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ് ), ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍, സര്‍വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുളളവരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം മേയ് 20ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734 288621.

അങ്കണവാടി ഹെല്‍പ്പര്‍ നിയമനം
വനിത ശിശു വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മല്ലപ്പളളി ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള കവിയൂര്‍, കല്ലൂപ്പാറ, കുന്നന്താനം, ആനിക്കാട്, മല്ലപ്പള്ളി, കൊറ്റനാട്, കോട്ടാങ്ങല്‍ പഞ്ചായത്തുകളിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍മാരെ നിയമിക്കുന്നതിന് 18 നും 46 നും ഇടയില്‍ പ്രായമുളള അതത് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ എഴുത്തും വായനയും അറിയണം. എസ്എസ്എല്‍സി പാസായവര്‍ അപേക്ഷിക്കരുത്. അപേക്ഷ മല്ലപ്പളളി ശിശു വികസന പദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ശിശു വികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, മല്ലപ്പളളി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, മല്ലപ്പളളി പിഒ, പിന്‍ 689585 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31. ഫോണ്‍ : 0469 2681233.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോ. അംബേദ്കർ ജന്മദിനാഘോഷം നാളെ (ഏപ്രിൽ-14 തിങ്കളാഴ്ച്ച)

0
പത്തനംതിട്ട : സ്വാതന്ത്ര്യ സമര സേനാനിയും ഭരണഘടനാ ശില്പിയുമായിരുന്ന ഡോ. ബാബാ...

ഓപ്പറേഷന്‍ ഡി-ഹണ്ട് : 195 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍12) സംസ്ഥാന വ്യാപകമായി നടത്തിയ...

ലീഗ് പ്രാദേശിക നേതാവിൻ്റെ വീട്ടിൽ നിന്നും രാസലഹരിയുമായി മകൻ പിടിയിൽ

0
താമരശ്ശേരി: ലീഗ് പ്രാദേശിക നേതാവിൻ്റെ വീട്ടിൽ നിന്നും രാസ ലഹരിയുമായി മകൻ...

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും തിരക്ക് വർധിച്ചു

0
കോന്നി : വിഷു അവധി ദിനങ്ങളിൽ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലും...