Monday, May 12, 2025 1:52 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു;
പ്രതിരോധവും ജാഗ്രതയും മുഖ്യം: ഡി.എം.ഒ

ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി. അറിയിച്ചു. ഇടവിട്ട് മഴപെയ്യുന്നതിനാല്‍ ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകുകളുടെ സാന്ദ്രത വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 43 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 102 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും ഉണ്ടായിട്ടുണ്ട്. മേയ് മാസത്തില്‍ മാത്രം 64 സംശയാസ്പദരോഗബാധയും 22 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുമുണ്ട്. കോന്നി, തണ്ണിത്തോട്, കൊക്കാത്തോട്, പ്രമാടം, മലയാലപ്പുഴ, സീതത്തോട് , കടമ്പനാട് എന്നീ സ്ഥലങ്ങളില്‍ നിന്നാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, പ്ലാന്റേഷന്‍ ക്ലീനിംഗ് കാമ്പയിന്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഫോഗിംഗ് എന്നിവ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു വരുന്നു.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്നും വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള ശക്തമായ പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, തൊണ്ടവേദന, ചെറിയചുമ തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍, അതിശക്തമായ നടുവേദന, കണ്ണിനുപുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നു തിണര്‍ത്തപാടുകള്‍ കാണാന്‍ സാധുതയുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.
വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും, മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കെട്ടിടത്തിനുള്ളിലും ടെറസ്, സണ്‍ഷേഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയില്‍ കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുകയും വേണം. വീട്ടുമുറ്റത്തും, പുരയിടത്തിലും എറിഞ്ഞു കളഞ്ഞപാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്. ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവയില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ വളരാം . അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ, വെള്ളംകെട്ടി നില്‍ക്കാതെ കമിഴ്ത്തി വെയ്ക്കുകയോ ചെയ്യുക . റബ്ബര്‍ മരങ്ങളില്‍ വെച്ചിട്ടുള്ള കവുങ്ങിന്‍ തോട്ടങ്ങളില്‍ വീണു കിടക്കുന്ന പാളകളിലും, മരപ്പൊത്തുകളില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തിലും കൊതുക് പെരുകുന്നില്ലെന്ന് ഉറപ്പാക്കണം. വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടി നില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളംകെട്ടി നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഫ്രിഡ്ജിനിടയിലെ ട്രേ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ ജലംസംഭരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും കൊതുക് കടക്കാത്തവിധം മൂടിവയ്ക്കുക. ഇവയിലെ വെള്ളം ആഴ്ചയില്‍ ഒരിക്കല്‍ ചോര്‍ത്തി കളഞ്ഞതിനു ശേഷം ഉള്‍വശം കഴുകി ഉണക്കി വീണ്ടും വെള്ളം നിറയ്ക്കുക. ടാര്‍പാളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവയില്‍ വെള്ളംകെട്ടി നില്‍ക്കാന്‍ അനുവദിക്കാതിരിക്കുക. വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികള്‍, ചപ്പുചവറുകള്‍ എന്നിവ നീക്കംചെയ്ത് പരിസര ശുചിത്വം ഉറപ്പുവരുത്തുക ഈഡിസ് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും പകല്‍സമയത്ത് ഉറങ്ങുന്നവര്‍ കൊതുക് വല ഉപയോഗിക്കുകയും വേണം. വീടിനുള്ളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഡെങ്കിപ്പനിക്കു കാരണമാകുന്ന കൊതുകുകളെ നശിപ്പിക്കാം.ഇതിനായി ആഴ്ചയിലൊരിക്കല്‍ എല്ലാവരും ഡ്രൈഡേ ആചരിക്കണം. വെള്ളിയാഴ്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ശനിയാഴ്ച സ്ഥാപനങ്ങള്‍ ,പൊതുസ്ഥലങ്ങള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെ എല്ലാവരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഫെസിലിറ്റേറ്റര്‍ നിയമനം
പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ കോളനികളായ അടിച്ചിപ്പുഴ, കൊടുമുടി, അട്ടത്തോട് പടിഞ്ഞറേക്കര, അട്ടത്തോട് കിഴക്കേക്കര, കരികുളം എന്നിവിടങ്ങളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറികളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ജില്ലയിലെ സ്ഥിര താമസക്കാരും 40 വയസില്‍ താഴെ പ്രായമുള്ളതുമായ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. കോളനികളില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും റ്റി.റ്റി.സി , ബി.എഡ് യോഗ്യതയുള്ളവരുമായിരിക്കണം, ഈ യോഗ്യതക്കാര്‍ ഇല്ലാത്ത പക്ഷം ഡിഗ്രി / പി.ജി ക്കാരെ പരിഗണിക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലക്ഷണീയം. ഈ സങ്കേതങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സമീപ സങ്കേതങ്ങളിലെ യോഗ്യതയുള്ള പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികളെ പരിഗണിക്കും. പ്രതിമാസം ഹാജരിന്റെ അടിസ്ഥാനത്തില്‍ പരമാവധി 15000 രൂപ ഓണറേറിയം അനുവദിക്കും. നിയമനം താല്‍ക്കാലികവും 2023-24 അധ്യയനവര്‍ഷം വരെയോ ആയിരിക്കും. ജാതി, പ്രായം, വയസ് ,യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ മെയ് 24 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് റാന്നിയിലോ , റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ എത്തിക്കണം. ഫോണ്‍: 04735 227703.

വസ്തു നികുതി ; കരടു വിജ്ഞാപനം പ്രസിദ്ധീകരിച്ചു
പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതുക്കിയ നികുതി നിരക്കുകളുടെ കരട് വിജ്ഞാപനം ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസുകള്‍, ഗ്രാമപഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച നിരക്കുകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള പരാതികളും ആക്ഷേപങ്ങളും മെയ് 26 ന് മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ മേയ് 29 ന്
പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മേയ് 29 ന് രാവിലെ 11 ന് പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ഐടിഐ, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ /ഐടിഐ സര്‍വെയര്‍ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ മേയ് 29 ന് രാവിലെ 11 ന് പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ :0468 2242215, 8848609009.

ബേക്കറി ഉല്‍പന്നങ്ങളുടെ നിര്‍മാണ പരിശീലനം
കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി) കീഴിലുളള ഫുഡ് പ്രൊസസിംഗ് ട്രെയിനിംഗ് സെന്ററില്‍ ജൂണ്‍ ആറുമുതല്‍ എട്ടുവരെ ബേക്കറി ഉല്‍പന്നങ്ങളുടെ നിര്‍മാണം, ഗുണനിലവാരം, വിപണനം എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കുന്നു. താത്പര്യമുളളവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കോന്നി പെരിഞ്ഞൊട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ്പ്രോസസിംഗ് ട്രെയിനിംഗ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2964047, 8301059238.

ലേലം
പ്രമാടം ഗ്രാമപഞ്ചായത്തിലെ പൂങ്കാവ് ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞ കടമുറികളുടെ ലേലം മേയ് 23 ന് രാവിലെ 11 ന് പ്രമാടം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04682242215.

കൊച്ചുകോയിക്കല്‍
ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്ഘാടനം 20 ന്

റാന്നി വനം ഡിവിഷനിലെ ഗൂഡ്രിക്കല്‍ റെയ്ഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷന് പുതുതായി നിര്‍മിച്ച മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഡോര്‍മിറ്ററിയുടെയും ഉദ്ഘാടനം ഒണ്‍ലൈനായി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മേയ് 20 ന് പകല്‍ മൂന്നിന് നിര്‍വഹിക്കും. അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, മറ്റ് ജനപ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ബോംബ് ഭീഷണി

0
തിരുവനന്തപും: തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി. വഞ്ചിയൂർ കോടതിയിലാണ് ബോംബ് ഭീഷണി...

കോട്ടയത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു

0
കോട്ടയം: കോട്ടയം വെളിയന്നൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു....

നന്തൻകോട് കൂട്ടക്കൊലയിൽ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ...

ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

0
കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി...