Friday, May 9, 2025 1:59 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മെഡിക്കല്‍ ക്യാമ്പും ബോധവല്‍കരണവും
ജൂണ്‍ പത്തിന് പഴകുളം ഗവ. എല്‍.പി സ്‌കൂളില്‍
സംസ്ഥാന ശിശുക്ഷേമ സമിതി, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍, പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി എന്നിവയുടെ നേതൃത്വത്തില്‍ ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പും രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍കരണവും ജൂണ്‍ പത്തിന് രാവിലെ 8.30 മുതല്‍ ഒന്നു വരെ പഴകുളം ഗവ. എല്‍.പി സ്‌കുളില്‍ നടക്കും. ഇതിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം പഴകുളം ഗവ. എല്‍പി സ്‌കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ജി. ജഗദീഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷീന റെജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാജീത റഷീദ്, യമുന മോഹന്‍, ജി. സുമേഷ്, ശിശുക്ഷേമ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ശിശുക്ഷേമ സമിതി ജില്ലാ ട്രഷറര്‍ ഏ.ജി. ദീപു, എസ്.എം.സി ചെയര്‍മാന്‍ എസ്. രാജീവ്, എസ്. എസ്. ജി പ്രസിഡന്റ് ആര്‍. സുരേഷ്, ഹെഡ്മിസ്ട്രസ് റ്റി. മിനിമോള്‍, ജെ. മനോഹരന്‍പിള്ള, എസ്. ഗിരിജാമ്മ, ശിശുക്ഷേമ സമിതി ജില്ലാ ഏക്സിക്യൂട്ടിവ് അംഗങ്ങളായ കെ. ജയകൃഷ്ണന്‍, എസ്. മീരാസാഹിബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, കെ.ജി. ജഗദീഷ്, ഷീന റെജി, സാജിത റഷീദ്, യമുന മോഹന്‍, ജി. സുമേഷ്(രക്ഷാധികാരികള്‍), എസ്. രാജീവ് (ചെയര്‍മാന്‍), ആര്‍. സുരേഷ് (ജനറല്‍ കണ്‍വീനര്‍), റ്റി. മിനിമോള്‍ (കോ- ഓര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന 51 അംഗ സംഘാടക സമിതിയെ യോഗം തെരഞ്ഞെടുത്തു.

വിദ്യാഭ്യാസാനുകൂല്യ വിതരണം
ജില്ലയില്‍ പ്രീമെട്രിക് തലത്തില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ 2023-24 അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ വിതരണം ചെയ്യും. നഴ്സറി മുതല്‍ പത്താം ക്ലാസ് വരെ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പേര്, ക്ലാസ്, ജാതി വിദ്യാര്‍ഥിയുടെ പേരില്‍ ഉളള ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ്, സ്‌കൂള്‍ ഇ -മെയില്‍ അഡ്രസ് എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോറത്തില്‍ (ഫോറം ഒന്ന് ) സ്ഥാപന മേധാവി മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം. വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ഡിബിടി മുഖാന്തിരം അനുവദിക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ പേരില്‍ ഉളള ബാങ്ക് അക്കൗണ്ട് സഹിതം അപേക്ഷ ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ ജൂണ്‍ 30 നകം എത്തിക്കണം. അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ്, സ്പെഷ്യല്‍ ഫീസ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തി സ്ഥാപന മേധാവി ലഭ്യമാക്കണം. ഫോണ്‍ – 04735 227703

ലഹരി ഉത്പന്നങ്ങളുടെ വിതരണം തടയുന്നതിന് സംയുക്ത
പരിശോധന നടത്തണം: താലൂക്ക് വികസന സമിതി
ലഹരി ഉത്പന്നങ്ങളുടെ വിതരണം തടയുന്നതിന് പോലീസും എക്സൈസും സംയുക്തമായി കര്‍ശന പരിശോധന നടത്തണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പത്തനംതിട്ട ടൗണിലെ ഗതാഗതകുരുക്ക് കുറയ്ക്കുവാനും സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും അനുവദനീയമല്ലാത്ത സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നത് തടയുന്നതിനുളള നടപടികള്‍ കൈക്കൊളളണം. കുടിവെളള പദ്ധതിയ്ക്കായി പൈപ്പ് ഇടുന്നതിന് റോഡ് മുറിച്ചപ്പോള്‍ ഉണ്ടായ കുഴികള്‍, വാട്ടര്‍ അതോറിറ്റി എത്രയും വേഗം നിരപ്പാക്കി റോഡുകള്‍ പൂര്‍വ സ്ഥിതിയിലാക്കണം. പഴകിയ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. മാങ്ങ ഉള്‍പ്പടെയുള്ള പഴവര്‍ഗങ്ങളില്‍ കാര്‍ബൈഡിന്റെ സാന്നിധ്യം പരിശോധിക്കണം. അക്ഷയ കേന്ദ്രങ്ങളില്‍ അധിക ഫീസ് ഈടാക്കുന്നത് തടയുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണം. കാരുണ്യ ഫാര്‍മസിയില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ഉറപ്പാക്കണം. പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദാരാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി, കോഴഞ്ചേരി താലൂക്ക് തഹസില്‍ദാര്‍ പി.സുദീപ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജെ.അജിത് കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ആന്റോ ആന്റണി എം.പി യുടെ പ്രതിനിധി ജെറി മാത്യൂ സാം, കോണ്‍ഗ്രസ് (എസ്)ജില്ലാ സെക്രട്ടറി മാത്യൂ ജി ഡാനിയേല്‍, കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി മാത്യൂ മരോട്ടിമുട്ടില്‍, ഐഎന്‍എല്‍ പ്രതിനിധി ബിജു മുസ്തഫ, എന്‍സിപി പ്രതിനിധി എം മുഹമ്മദ് സാലി, ഐഎന്‍സി ബ്ലോക്ക് പ്രസിഡന്റ് എം അബ്ദുള്‍ കലാം ആസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ അശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര മാനസിക ആരോഗ്യപദ്ധതി പ്രോഗ്രാം കാഞ്ഞീറ്റുകര പകല്‍ വീട്ടിലെ ഉപയോഗത്തിനായി ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം ജൂണ്‍ 16 മുതല്‍ 2024 മാര്‍ച്ച് 31 വരെ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വാഹന മോഡല്‍ 2015 -അതില്‍ ഉയര്‍ന്നത്. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 14 ന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍ : 0468 2214108.

ഹരിതസഭ
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി വിപുലമായി ജൂണ്‍ അഞ്ചിന് ഹരിതസഭകള്‍ നടന്നു. ‘മാലിന്യമുക്തം നവകേരളം’ കാമ്പയിന്റെ ഭാഗമായി മാര്‍ച്ച് 15 മുതല്‍ ജൂണ്‍ ഒന്നു വരെ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി മാര്‍ച്ച് 15-ലെ അവസ്ഥയില്‍നിന്നും ഉണ്ടായ പുരോഗതി, മാറ്റങ്ങള്‍ ഇതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ജനകീയവേദിയായ ഹരിതസഭയില്‍ അവതരിപ്പിച്ചു. ജനപ്രതിനിധികള്‍, റസിഡന്‍സ് അസോസിയോഷന്‍ ഭാരവാഹികള്‍, വായനശാല പ്രതിനിധികള്‍, യുവജനസംഘടന പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ആരോഗ്യ ജാഗ്രതാ സമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ ജില്ലയില്‍ നടന്ന ഹരിതസഭകളില്‍ പങ്കെടുത്തു. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം, നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉത്പാദനവും സംഭരിച്ച് വയ്ക്കലും നടത്തിയാല്‍ സ്വീകരിക്കുന്ന നിയമനടപടികള്‍ സംബന്ധിച്ചും ഹരിതസഭകളില്‍ വിശദീകരിച്ചു. അജൈവമാലിന്യം സംഭരണത്തില്‍ തദ്ദേശസ്ഥാപന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മസേനാംഗങ്ങളെ ആദരിക്കല്‍ ചടങ്ങും നടന്നു. ‘മാലിന്യമുക്തം നവകേരളം’ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ഇനിയും പരിഹരിക്കേണ്ട വിഷയങ്ങള്‍ എന്നിവ സംബന്ധിച്ചും വിലയിരുത്തല്‍ നടന്നു.

റാങ്ക് പട്ടിക റദ്ദാക്കി
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപി.എസ് (കാറ്റഗറി നമ്പര്‍.471/2013) തസ്തികയിലേക്ക് 12/04/2019 ല്‍ പ്രാബല്യത്തില്‍ വന്ന 261/2019/എസ്എസ്രണ്ട് നമ്പര്‍ റാങ്ക് പട്ടിക നിശ്ചിത കാലാവധിയായ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുകയും ദീര്‍ഘിപ്പിച്ച കാലാവധി 11/04/2023 ല്‍ പൂര്‍ത്തിയാക്കുകയും ചെയ്തതിനാല്‍ റാങ്ക് പട്ടിക 12.04.2023 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 11.04.2023 ല്‍ അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

എംഎസ്‌സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി
അഷ്വറന്‍സ് കോഴ്സിന് അപേക്ഷിക്കാം
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സിഎഫ്ടികെ) നടത്തുന്ന എംഎസ് സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് (202325)ബിഎസ്‌സി പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും www.cfrdkerala.in, www.supplycokerala.com എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2961144.

ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശുവികസന പദ്ധതി ഓഫീസ് പരിധിയില്‍പ്പെട്ട അരുവാപ്പുലം, കോന്നി, തണ്ണിത്തോട് എന്നീ പഞ്ചായത്തുകളിലെ 95 അങ്കണവാടികളില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ പ്രീ-സ്‌കൂള്‍ കിറ്റ് ലഭ്യമാക്കുന്നതിനുള്ള ടെന്‍ഡറുകള്‍ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന സമയം ജൂണ്‍ 19 ന് ഉച്ചയ്ക്ക് 2.30 വരെ. ഫോണ്‍. 0468 2334110.

മാംഗോസ്റ്റീന്‍ കൃഷി പരിശീലനം ജൂണ്‍ ഒന്‍പതിന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാംഗോസ്റ്റീന്‍ കൃഷിയിലെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ജൂണ്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂണ്‍ എട്ടിന് 3.30 ന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

ഹരിതസഭ ചേര്‍ന്നു
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഹരിതസഭ ചേര്‍ന്നു. തടിയൂര്‍ വൈ.എം.സി.എ ഹാളില്‍ നടന്ന ഹരിതസഭ പഞ്ചായത്ത് പ്രസിഡന്റ് ജിജി പി എബ്രഹാം ഉദ്ഘാടനം ചെയ്തു. എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് കെ എബ്രഹാം അധ്യക്ഷനായിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.മറിയാമ്മ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലു തോമസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാജന്‍ മാത്യൂ, വാര്‍ഡ് അംഗം ഉഷ ജേക്കബ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗീത ഷാജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ. ഗിരീഷ്‌കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി മാലിനി ജി പിള്ള, നിര്‍വഹണ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാര വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വിവര ശേഖരണം,ഡേറ്റ എന്‍ട്രി; അപേക്ഷ ക്ഷണിച്ചു
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിലവിലുളള കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡേറ്റ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ് ), ഐടിഐ, ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍/ ഐടിഐ സര്‍വേയര്‍ എന്നീ യോഗ്യതയുളളവരെ നിയമിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 15 വൈകിട്ട് നാലിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04735 240230.

ജില്ലയിലെ 42 തദ്ദേശ സ്ഥാപനങ്ങളുടെ
വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി

ജില്ലയിലെ 42 തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ കൂടി ഉള്‍പ്പെടുത്തി അന്തിമമാക്കിയ 2023-2024 വാര്‍ഷിക പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. 32 ഗ്രാമപഞ്ചായത്തുകളുടെയും ആറു ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നു നഗരസഭകളുടെയും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ഗ്രാമപഞ്ചായത്തുകളായ കോന്നി, റാന്നി അങ്ങാടി, മെഴുവേലി, ആനിക്കാട്, ഏഴംകുളം, ഏറത്ത്, ഓമല്ലൂര്‍, കല്ലൂപ്പാറ, റാന്നി പെരുനാട്, ചിറ്റാര്‍, നാറാണംമൂഴി, മല്ലപ്പുഴശേരി, നാരങ്ങാനം, ആറന്മുള, പ്രമാടം, ചെറുകോല്‍, കോഴഞ്ചേരി, കുളനട, തണ്ണിത്തോട്, അരുവാപ്പുലം, റാന്നി, വെച്ചൂച്ചിറ, ചെന്നീര്‍ക്കര, വള്ളിക്കോട്, കുന്നന്താനം, കൊറ്റനാട്, തോട്ടപ്പുഴശേരി, പന്തളം തെക്കേക്കര, തുമ്പമണ്‍, പുറമറ്റം, മല്ലപ്പള്ളി, ഇലന്തൂര്‍, ബ്ലോക്ക് പഞ്ചായത്തുകളായ ഇലന്തൂര്‍, റാന്നി, പന്തളം, പറക്കോട്, കോയിപ്രം, കോന്നി, നഗരസഭകളായ പത്തനംതിട്ട, തിരുവല്ല, പന്തളം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എന്നിവയുടെ പദ്ധതികളാണ് അംഗീകരിച്ചത്.
യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ദീപ ചന്ദ്രന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോമളം പാലത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ (ജൂണ്‍ 7)
പ്രളയത്തില്‍ തകര്‍ന്ന കോമളം പാലം പുനര്‍നിര്‍മിക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം നാളെ (ജൂണ്‍ 7) രാവിലെ 11.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കോമളം പാലത്തിനു സമീപം കല്ലൂപ്പാറകരയില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലൂക്കില്‍ വെണ്ണിക്കുളം ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന കോമളം പാലത്തിന്റെ തുരുത്തിക്കാട് ഭാഗത്തെ പ്രവേശന പാത 2021 ഒക്ടോബര്‍ 18 ന് ഉണ്ടായ പ്രളയത്തില്‍ പൂര്‍ണമായി ഒഴുകിപോയിരുന്നു. തുരുത്തിക്കാട്, അമ്പാട്ടുഭാഗം എന്നീ പ്രദേശങ്ങളെ വെണ്ണിക്കുളം, ഇരവിപേരൂര്‍ റോഡിലുള്ള കോമളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. ഈ പാലം സെമി സബ്‌മേഴ്‌സിബിള്‍ ബ്രിഡ്ജായാണ് നിര്‍മിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനമായി വെല്‍ ഫൗണ്ടേഷന്‍ നല്‍കിയിരുന്നു. വെല്ലുകള്‍ തമ്മിലുള്ള അകലം അഞ്ചു മീറ്റര്‍ മാത്രമായിരുന്നു. മണിമലയാറിന് കുറുകെ സ്ഥിതി ചെയ്യുന്ന ഈ പാലത്തിന് 10.75 മീറ്റര്‍ വീതമുള്ള അഞ്ച് സ്പാനുകളാണ് ഉണ്ടായിരുന്നത്. സെമി സബ് മേഴ്‌സിബിള്‍ ബ്രിഡ്ജ് ആയി രൂപകല്‍പ്പന ചെയ്തിരുന്ന ഈ പാലത്തിന്റെ സ്പാനുകളില്‍ അന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഫലമായി മരത്തടി, മുള, തുടങ്ങി പ്രളയത്തില്‍ ഒഴുകി വന്ന മറ്റ് മാലിന്യങ്ങള്‍ വന്നടിഞ്ഞു പാലത്തിന്റെ വെന്റ് വേ പൂര്‍ണമായി അടഞ്ഞു പോയി. പാലത്തിന് മുകള്‍ പ്രദേശങ്ങളില്‍ ക്രമാതീതമായി വെള്ളപ്പൊക്കം ഉണ്ടാകുകയും തല്‍ഫലമായി പാലം പൂര്‍ണമായും ബണ്ടു പോലെ അടഞ്ഞു പോകുകയും ചെയ്തു. ഇതുമൂലമുണ്ടായ വെള്ളത്തിന്റെ തള്ളല്‍ താങ്ങാനാകാതെ തുരുത്തിക്കാട് കരയിലുള്ള പ്രവേശനപാതയും അതിനോടു ചേര്‍ന്ന കരയും ഏകദേശം 35 മീറ്ററോളം ഒലിച്ചു പോയിരുന്നു. ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ വെള്ളത്തിന്റെ തള്ളല്‍ താങ്ങാനാകാതെ പാലം പൂര്‍ണമായും തകര്‍ന്ന് നദിയുടെ 30 കിമി താഴെയുള്ള ഇരുകരകളിലും താമസിക്കുന്നവരുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നു. പ്രളയത്തെ തുടര്‍ന്ന് പാലത്തിന്റെ തൂണുകള്‍ക്കും അടിത്തറയ്ക്കും കാര്യമായ ബലക്ഷയം സംഭവിക്കുകയും ചെയ്തു. പാലത്തിന്റെ അടിത്തറയായ വെല്‍ ഫൗണ്ടേഷന് ചുറ്റുമുണ്ടായിരുന്ന മണല്‍ ഒലിച്ചു പോയി നദിയുടെ അടിത്തട്ട് ക്രമാതീതമായ രീതിയില്‍ താഴുന്നു പോയതു കാരണം വെല്‍ ഫൗണ്ടേഷന്റെ മുക്കാല്‍ ഭാഗത്തോളം നദിയുടെ അടിത്തട്ടിന് മുകളിലായി തെളിഞ്ഞു നില്‍ക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇത്തരത്തിലുള്ള തുടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിലേക്കായി നിലവിലുള്ള പാലം പൊളിച്ചു നീക്കി തല്‍സ്ഥാനത്ത് പുതിയ ഹൈ ലെവല്‍ പാലം പണിയുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പെടെയുള്ള സംഘങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. ഇതിന്‍ പ്രകാരം വിശദമായ മണ്ണ് പരിശോധനയും രൂപകല്പനയും പൂര്‍ത്തിയാക്കി. ഈ പ്രവൃത്തിക്ക് 10.18 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി. നിലവില്‍ പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി യുഎല്‍സിസിഎസ് എന്ന കരാര്‍ കമ്പനി ഏറ്റവും കുറഞ്ഞ നിരക്കായ 23.99 ശതമാനം അധികരിച്ച തുകയില്‍ കരാറില്‍ ഏര്‍പ്പെട്ടു. ഒന്നര വര്‍ഷത്തെ നിര്‍മാണ കാലയളവില്‍ പാലം പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കുകയാണ് ലക്ഷ്യം. പുതുതായി നിര്‍മിക്കുന്ന പാലത്തിന് കോമളം കരയില്‍ 13.325 മീറ്റര്‍ നീളമുള്ള ഒരു ലാന്‍ഡ് സ്പാനും തുരുത്തിക്കാട് കരയില്‍ 13.325 മീറ്ററും 12.5 മീറ്ററും നീളമുള്ള ഓരോ ലാന്‍ഡ് സ്പാനുകളുമാണ് ഉള്ളത്. കൂടാതെ നദിയില്‍ 32 മീറ്റര്‍ നീളത്തില്‍ ഒരു സ്പാനും 30.725 മീറ്റര്‍ നീളത്തില്‍ രണ്ടു സ്പാനും ഉള്‍പ്പെടെ ആകെ ആറു സ്പാനുകളിലായി പാലത്തിന് ആകെ 132.6 മീറ്റര്‍ നീളമുണ്ട്. ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ അടിത്തറ പൈല്‍ ഫൗണ്ടേഷനായും സൂപ്പര്‍ സ്ട്രക്ചര്‍ പോസ്റ്റ് ടെന്‍ഷന്‍ഡ് പിഎസ് സി ഗര്‍ഡര്‍ ആന്‍ഡ് സ്ലാബ് ഇന്റഗ്രേറ്റഡ് വിത്ത് സബ് സ്ട്രക്ചറുമായാണ് നിര്‍മിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആവശ്യത്തിന് ഇന്ധനമുണ്ട് ആശങ്കവേണ്ട ; ഉപഭോക്താക്കളോട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

0
ന്യൂഡല്‍ഹി: ആവശ്യത്തിന് ഇന്ധനം കൈവശമുണ്ടെന്നും ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍...

ഓൺലൈൻ മാധ്യമം ‘ദ വയർ’നെ വിലക്കി കേന്ദ്രസർക്കാര്‍ ; വെബ്സൈറ്റ് തടയും

0
ഡൽഹി: ഓൺലൈൻ മാധ്യമം 'ദ വയർ' വിലക്കി കേന്ദ്രസർക്കാര്‍. വെബ്സൈറ്റ് തടയാൻ...

നിലവിലെ സാഹചര്യം കണക്കിലെടുത്ത് തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്ക്കുന്നതായി കമൽഹാസൻ

0
ചെന്നൈ: രാജ്യത്തിന്‍റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത് മെയ് 16...