പുന:സംഘടന ; കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു, അതൃപ്തി പരസ്യമാക്കി മലപ്പുറത്ത് ഗ്രൂപ്പ് യോഗം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനസംഘടനയുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഗ്രൂപ്പ് യോഗം ചേര്‍ന്നു. അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് മലപ്പുറത്ത് കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരകത്തിലാണ് യോഗം ചേര്‍ന്നത്. പുതിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ യോജിച്ചുള്ള നീക്കത്തിനായി എ,ഐ ഗ്രൂപ്പുകള്‍ കൈകോര്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

പുനസംഘടനയില്‍ അതിരൂക്ഷമായാണ് എ ഗ്രൂപ്പ് വികാരം ബെന്നി ബെഹന്നാന്‍ പരസ്യമാക്കിയത്. സമവായത്തിലൂടെ പുനസംഘടനയെന്ന നിര്‍ദേശം നടപ്പായില്ലെന്ന് ബെന്നി ബഹനാന്‍ തുറന്നടിച്ചു. അര്‍ദ്ധ രാത്രി വാട്‌സ് ആപ്പിലൂടെ നടത്തിയ പുനസംഘടന ജനാധിപത്യ പാര്‍ട്ടിക്ക് യോജിച്ചതല്ലെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി. ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനസംഘടന കോണ്‍ഗ്രസില്‍ കലാപത്തിലേക്കാണ് നീങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...