തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍(74) അന്തരിച്ചു. അരനൂറ്റാണ്ടിലേറെക്കാലമായി മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജന്മഭൂമി പത്രത്തിന്‍റെ തുടക്കം മുതല്‍(1977) അതിനൊപ്പമുണ്ട്. രാഷ്ട്രീയലേഖകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. പത്രപ്രവര്‍ത്തനത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും ചേര്‍ത്തുവച്ച അദ്ദേഹം നിലവില്‍ ബിജെപി സംസ്ഥാന സമിതി അംഗമാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് ജന്മഭൂമി ഓഫീസിലും പ്രസ്‌ക്ലബ്ബിലും തുടര്‍ന്ന് തിരുമലയിലെ അരയല്ലൂര്‍ വടകര നഗറില്‍ എവിആര്‍എ ബി4 വീട്ടിലും പൊതു ദര്‍ശനത്തിനു ശേഷം വൈകിട്ട് 4 ന് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























