അപേക്ഷ ക്ഷണിച്ചു
റാന്നി ഗവ. ഐ.ടി.ഐയില്‍ ആഗസ്റ്റ് 2023 സെഷനില്‍ ഓണ്‍ലൈന്‍ പ്രവേശനത്തിനുളള അപേക്ഷകള്‍ ജൂലൈ 15 വരെ www.itiadmissions.kerala.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. എന്‍.സി.വി.ടി ട്രേഡുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക് (രണ്ട് വര്‍ഷം), ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം) എന്നിവയിലേക്കാണ് പ്രവേശനം. ഫോണ്‍-04735-296090
കുരുമുളക് വളളികള്‍ വിതരണം ചെയ്യും
വളളക്കോട് കൃഷി ഭവന്‍ പരിധിയില്‍ കുരുമുളക് വികസന പദ്ധതി പ്രകാരം കുരുമുളക് വളളികള്‍ ജൂണ്‍ 19 മുതല്‍ വിതരണം നടത്തും. ആവശ്യമുളള കര്‍ഷകര്‍ കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളുമായി കൃഷി ഭവനില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
പുതിയ സ്വയം തൊഴില്‍ സംരഭങ്ങള്‍ക്ക് അപേക്ഷിക്കാം
2023-24 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതി ( പി.എം.ഇ.ജി.പി) പ്രകാരം പുതിയ സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉല്‍പാദന മേഖലയില്‍ 50 ലക്ഷം വരെയും സേവനമേഖലയില്‍ 20 ലക്ഷം വരെയും സബ്സിഡിയോടുകൂടി വായ്പ നല്‍കും. പട്ടികജാതി -വര്‍ഗ വിഭാഗത്തില്‍പെട്ട അപേക്ഷകര്‍ക്ക് 35ശതമാനം വരെ സബ്സിഡി ലഭിക്കും. അപേക്ഷകള്‍ www.kviconline.gov.in./pmegpeportal എന്ന ലിങ്ക് വഴി ഓണ്‍ലൈനായും നേരിട്ട് ഓഫീസിലും സമര്‍പ്പിക്കാം. ഫോണ്‍ : 0468 2362070, 9020209296.
ലഹരിക്കെതിരെ വായനാ ലഹരി സംഘടിപ്പിക്കുന്നു
ദേശീയ വായനാ വാരാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ വായനാ ലഹരി എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 20 ന് രാവിലെ 9.30 ന് പന്തളം എന്‍.എസ്.എസ്. ബോയിസ് ഹൈസ്‌കൂളില്‍ പ്രശസ്ത നോവലിസ്റ്റ് രവിവര്‍മ്മ തമ്പുരാന്‍ ഉദ്ഘാടനം ചെയ്യും.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. എ പ്രദീപ് അധ്യക്ഷതവഹിക്കും.കേരള സര്‍ക്കാര്‍ വിമുക്തി മിഷന്‍ പ്രസിദ്ധീകരണമായ ‘തെളിവാനം വരയ്ക്കുന്നവര്‍’ എന്ന പുസ്തകം ജില്ലയിലെ സ്‌കൂളുകളില്‍ വിമുക്തി ക്ലബുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ വായിച്ചു കേള്‍പ്പിക്കും.
ഖാദി റിഡക്ഷന്‍മേള
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ കീഴിലുള്ള ഇലന്തൂര്‍, പത്തനംതിട്ട , അടൂര്‍ എന്നീ വിപണന ശാലകള്‍ വഴി ജൂണ്‍ 19 മുതല്‍ റിഡക്ഷന്‍മേള നടത്തുന്നു. വിവിധയിനം ഖാദി തുണിത്തരങ്ങള്‍ 50ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. ദോത്തികള്‍, കാവിമുണ്ടുകള്‍, സില്‍ക്ക് സാരി, കോട്ടണ്‍ സാരി, ബെഡ്ഷീറ്റുകള്‍ , ഷര്‍ട്ടിംഗ്സ്, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ തുടങ്ങിയവ വില്‍പനയ്ക്കായി ഒരുക്കും.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സെര്‍വര്‍ നിലവില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന ക്ഷമമായിട്ടുളളതിനാല്‍ തൊഴിലാളി-തൊഴിലുടമകള്‍ക്ക് ക്ഷേമനിധി വിഹിതം ഓണ്‍ലൈനായി ഒടുക്കാം. ജില്ലാ ഓഫീസുകളില്‍ കാര്‍ഡ് സൈ്വപ്പ് വഴിയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലും അക്ഷയ,ഫ്രണ്ട്സ് ജനസേവന കേന്ദ്രം എന്നിവയിലൂടെയും മൊബൈല്‍ ആപ്പ് വഴിയും ക്ഷേമനിധി വിഹിതം അടയ്ക്കാം. ക്ഷേമനിധി കുടിശികയുളള തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിന് ജൂണ്‍ 30 വരെ സമയ പരിധി അനുവദിച്ചു. പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ ഈ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 155 അങ്കണവാടികളിലേക്ക് ആവശ്യമായ അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങളുടെ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 26 ന് പകല്‍ മൂന്നു വരെ. വിശദവിവരങ്ങള്‍ക്ക് – ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പുളിക്കിഴ്, വളഞ്ഞവട്ടം പി. ഒ. തിരുവല്ല, ഫോണ്‍ – 0469 2610016, 9188959679 ഇമെയില്‍ – [email protected]
ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രസവിക്കുന്ന അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജിന് ശേഷം അവരവരുടെ വീടുകളില്‍ എത്തിക്കുന്നതിന് ടാക്സി വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍ : 9497713258.
റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് /പൗള്‍ട്ടറി അസിസ്റ്റന്റ് /മില്‍ക്ക് റിക്കോര്‍ഡര്‍ /സ്റ്റോര്‍ കീപ്പര്‍/ എന്യുമറേറ്റര്‍ (കാറ്റഗറി നം. 534/19, 535/19, 536/19) എന്നീ തസ്തികകളുടെ 08.06.2023 തീയതിയിലെ 408/2023/ഡിഒഎച്ച് , 409/2023/ഡിഒഎച്ച്, 410/2023/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.
ജില്ലാ വികസന സമിതി യോഗം ജൂണ്‍ 24 ന്
പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ജൂണ്‍ 24 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
സ്പോട്ട് ലേലം
മണിമലയാറില്‍ നിന്നും നീക്കം ചെയ്തതും വായ്പൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ ശേഖരിച്ചിരിക്കുന്നതുമായ 351 ക്യുബിക് മീറ്റര്‍ മണലും /എക്കലും കലര്‍ന്ന മിശ്രിതം ജൂണ്‍ 26ന് രാവിലെ 11 ന് വായ്പൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ സ്പോട്ട് ലേലം നടത്തും. ലേലം ആരംഭിക്കുന്നതുവരെ നിരതദ്രവ്യം പണമായോ ഡിഡി ആയോ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പത്തനംതിട്ടയുടെ പേരില്‍ സ്വീകരിക്കും.ഫോണ്‍ : 9446337912, 9544213475.ഇ-മെയില്‍ : [email protected]
പാലിയേറ്റീവ് കെയര്‍ നേഴ്സ് ഒഴിവ്
പളളിക്കല്‍ പഞ്ചായത്ത് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പാലിയേറ്റീവ് കെയര്‍ നേഴ്സിന്റെ നിലവിലുളള ഒരു ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുളള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മതിയായ രേഖകള്‍ സഹിതം ജൂണ്‍ 24 ന് അകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 04734 288621.